സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗ് സംവിധാനങ്ങളും കൂടുതല്‍ ഉപയോഗിച്ച് പ്രതിവിധി കണ്ടെത്താമെന്ന് പഠനം. ഫിന്‍ലന്‍ഡ്‌ അടിസ്ഥാനമാക്കിയുള്ള ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ എഫ് സെക്യ്വര്‍ ആണ് പുതിയ പഠനത്തിനു പിന്നില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകം മുഴുവന്‍ 'ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്' സംവിധാനത്തിലേയ്ക്കും പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഉപകരണങ്ങളുടെ ശൃംഖലകളിലേയ്ക്കും അതിവേഗം നീങ്ങുകയാണ്. നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നെറ്റ്വര്‍ക്കുകളെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് എഫ് സെക്യ്വര്‍ സുരക്ഷാ ഉപദേഷ്ടാവ് സീന്‍ സള്ളിവന്‍ പറഞ്ഞു.


മാല്‍വെയറുകള്‍, ഫിഷിംഗ്, പാസ്സ്‌വേര്‍ഡ്‌ മോഷണം എന്നിവയെല്ലാം എപ്പോഴും നടക്കാവുന്ന അവസ്ഥയിലാണ് നെറ്റ്വര്‍ക്കുകള്‍. ദിനംപ്രതി വലിയ അളവ് ഡാറ്റയാണ് ഓണ്‍ലൈനിലൂടെ വിനിമയം ചെയ്യപ്പെടുന്നത്. മനുഷ്യബുദ്ധിയുപയോഗിച്ച് ഇത് മാനേജ് ചെയ്യാന്‍ സാധ്യമല്ല. ഇവിടെയാണ്‌ നിര്‍മ്മിതബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ പ്രസക്തമാകുന്നത്.