വേനൽക്കാലമായതോടെ കനത്ത ചൂടുകാരണം ബുദ്ധിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. ഫാനോ എസിയോ ഇല്ലാതെ ഇരിക്കാൻ കഴിയാത്ത സാഹചര്യം. എന്നാൽ അതിനിടെ എത്തുന്ന പവർകട്ടുകൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇൻവർട്ടറുകൾ ഉണ്ടായാലും അത് ഉപയോ​ഗിച്ച് ഏറെ നേരം ഫാനോ എ സിയോ പ്രവർത്തിക്കാൻ കഴിയില്ല. കാരണം അങ്ങനെ പ്രവർത്തിപ്പിക്കുമ്പോൾ അമിതമായി കറണ്ട് വലിച്ചെടുക്കുന്നതിനാൽ ഇൻവർട്ടറിലെ ബാറ്ററി ഡൗൺ ആകാനുള്ള സാഹചര്യമുണ്ട്. തന്മൂലം തന്നെ വൈദ്യുത ബില്ലും അമിതമാകുന്നു.  ഈയൊരു സാഹചര്യത്തിലാണ് നിങ്ങൾക്ക് സ്പ്ലിറ്റ് ഇൻവർട്ടർ എസി ഉപയോഗപ്പെടുന്നത്. ഇൻവെർട്ടറിലും പ്രവർത്തിക്കുന്ന എസി ആണിത്. അതായത് ഇൻവർട്ടർ പ്രവർത്തിക്കുമ്പോൾ കൂടുതലായി കറണ്ട് വലിച്ചെടുക്കുന്നില്ല എന്നുള്ളതാണ് ഈ എസിയുടെ പ്രത്യേകത. മാത്രമല്ല ഇവ പ്രവർത്തിപ്പിക്കുന്നതിലൂടെ വലിയ വൈദ്യുതി ബില്ലും ഉണ്ടാകുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻവർട്ടറിൽ നിന്നും ഒരുപാട് കറണ്ട് വലിച്ചെടുക്കാത്തതിനാൽ ഏറെ സമയം ഇൻവെർട്ടറിൽ മാത്രം പ്രവർത്തിക്കുകയും ചെയ്യും. ഈ സ്മാർട്ട് എസികളിൽ ടർബോ കൂൾ ഫീച്ചർ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് മിനിറ്റുകൾക്കുള്ളിൽ മുറിയിലെ താപനില തണുപ്പിക്കുന്നു. കൂടാതെ ഈ ഫൈവ് സ്റ്റാർ എസികളിൽ വൈദ്യുതി ലാഭിക്കുന്നതിനായി നിങ്ങൾക്ക് നിരവധി കൺവെർട്ടബിൾ മോഡുകൾ നൽകിയിട്ടുണ്ട്. അവ നിയന്ത്രിക്കുന്നതിനായി നിങ്ങൾക്ക് റിമോട്ട് അല്ലെങ്കിൽ ശബ്ദം ഉപയോഗിച്ചോ നിയന്ത്രിക്കാം. ഏപ്രിൽ മാസം ആയതോടെ ഈ സ്പ്ലിറ്റർ എസികളുടെ ഡിമാന്റിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മികച്ച തണുപ്പ് അനുഭവിക്കുന്നതിനായി ഇതിൽ കോപ്പർ കണ്ടൻസർ കോയിൽ നൽകിയിട്ടുണ്ട്.111 അടി മുതൽ 109 ചതുരശ്ര മുറികൾക്കുള്ള 1.5 ശേഷിയോടെയാണ് വരുന്നത്. ഈ എസികൾ 52° വരെ താപനിലയെ തണുപ്പിക്കാൻ വളരെ അനുയോജ്യമാണ്. 580 CFM എയർ ഫ്ലോയും 2 വേ ഡിഫലക്ഷനുമുള്ള ഇത് മുറിയുടെ എല്ലാ കോണുകളിലും മികച്ച തണുപ്പ് നൽകുന്നു. ഈ എസി നിങ്ങൾക്ക് ഇത് 5000 വാട്ടിലും 5260 വാട്ടിലും ലഭിക്കും.


ALSO READ: സ്റ്റാറ്റസ് 30 സെക്കൻറല്ല, ക്യൂആർ കോഡിൽ പൈസയും അയക്കാം; വാട്സാപ്പിൽ എത്തുന്ന കൂടുതൽ മാറ്റങ്ങൾ


കാരിയർ എയർ കണ്ടീഷണറിൻ്റെ സവിശേഷതകൾ


1. ശേഷി - 1.5 ടൺ


2. കൂളിംഗ് പവർ - 5000 kW


3. വാർഷിക വൈദ്യുതി ഉപഭോഗം - പ്രതിവർഷം 754.05 കിലോവാട്ട് മണിക്കൂർ


4. ശബ്ദ നില - 38 ഡിബി


5. വോൾട്ടേജ് - 230 വോൾട്ട്


6. വാട്ടേജ് - 1260 വാട്ട്സ്


7. നിയന്ത്രണം - റിമോട്ട് കൺട്രോൾ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.