Airtel Update: എയർടെൽ ഉപഭോക്താക്കൾക്ക് ഇനി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. അതായത്, കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുടെ വില കമ്പനി വർദ്ധിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൂടാതെ, ചില സർക്കിളുകൾക്ക് 99 രൂപയുടെ അടിസ്ഥാന പ്ലാൻ നിർത്തലാക്കുകയും പ്ലാനുകളുടെ അടിസ്ഥാന വില 57% വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പ്ലാനുകളുടെ വില വര്‍ദ്ധിപ്പിച്ചതോടെ എയർടെൽ സേവനം തുടരാൻ ഉപയോക്താക്കൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്. 


Also Read:  Republic Day 2023: റിപ്പബ്ലിക് ദിനാഘോഷം, രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗം എപ്പോള്‍, എവിടെ കാണാം?  
 
റിപ്പോര്‍ട്ട്‌ അനുസരിച്ച്, ആന്ധ്രാപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, നോർത്ത് ഈസ്റ്റ്, കർണാടക, യുപി വെസ്റ്റ് എന്നിവിടങ്ങളിൽ എയർടെൽ അടുത്തിടെ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാൻ ആയ 99  രൂപയുടെ പ്ലാന്‍  അവസാനിപ്പിച്ചു. കൂടാതെ, നിലവിലുണ്ടായിരുന്ന 99 രൂപയടെ പ്ലാനിന്‍റെ നിരക്കില്‍ 57% വര്‍ദ്ധിപ്പിക്കുകയും ചെയ്തു.  ഇതോടെ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ റീ ചാര്‍ജ്ജിനായി ഇപ്പോള്‍  99 രൂപയ്ക്ക് പകരം 155 രൂപ നൽകേണ്ടിവരും. അതായത് പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ റീ ചാര്‍ജ്ജ് നിരക്ക്  155 രൂപയാണ്. ഇത് പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള എൻട്രി ലെവൽ പ്ലാനാണ്.


Also Read:  Basant Panchami 2023: വസന്തപഞ്ചമി ദിവസം അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല, ദേവീകോപം ഉറപ്പ് 


സൂചന അനുസരിച്ച് കമ്പനിയുടെ വരുമാനവും മാർജിനും വര്‍ദ്ധിപ്പിക്കാനാണ് എയർടെൽ നിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. ഇതേ പദ്ധതി കഴിഞ്ഞ വര്‍ഷവും എയർടെൽ നടപ്പാക്കിയിരുന്നു. അതായത്, പല സംസ്ഥാനങ്ങളിലും കമ്പനി അതിന്‍റെ 99 രൂപയുടെ പ്ലാൻ ഘട്ടം ഘട്ടമായി നിർത്തലാക്കുകയും ഹരിയാനയിലും ഒഡീഷയിലും ഡീലിസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ, ഈ പ്ലാൻ കൂടുതൽ സർക്കിളുകളിലും ലഭ്യമല്ല. അതിനാലാണ് എൻട്രി ലെവൽ പ്ലാൻ 155 രൂപയായി ഉയർത്തിയത്.


അതേസമയം, എൻട്രി ലെവൽ പ്ലാൻ 155 രൂപയായി ഉയർത്തിയ കമ്പനി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടങ്ങളും നല്‍കുന്നുണ്ട്. എയർടെല്ലിന്‍റെ 99 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ പരിമിതമായ ടോക്ക് ടൈമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍,  155 രൂപയുടെ നവീകരിച്ച അടിസ്ഥാന പ്ലാനിൽ, അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ്, 1 ജിബി ഡാറ്റ എന്നിവ 24 ദിവസത്തേക്ക് ലഭ്യമാകും. 99 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് കൂടുതല്‍  വാലിഡിറ്റി ലഭിച്ചിരുന്നു, എന്നത് ഈ അവസരത്തില്‍  പ്രധാനമാണ്. 


എയർടെൽ നടപ്പാക്കിയ ഈ നീക്കത്തിലൂടെ റീ ചാര്‍ജ്ജിനായി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ട സാഹചര്യമാണ് ഉള്ളത്. പ്രത്യേകിച്ച് എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് വരുന്നത്.


കമ്പനി നല്‍കുന്ന സൂചന  അനുസരിച്ച് ഭാവിയില്‍ കൂടുതൽ സർക്കിളുകളിൽ നിന്ന് എയർടെൽ 99 രൂപയുടെ പ്ലാന്‍ നിര്‍ത്തലാക്കും. അതുകൂടാതെ, ടെലികോം ഭീമൻമാരായ ജിയോയും എയർടെലും അവരുടെ നിലവിലുള്ള പ്ലാനുകളുടെ വിലയിൽ മാറ്റം വരുത്തുകയും 10 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്യും. ജിയോയും എയർടെലും ഉൾപ്പെടെയുള്ള ടെലികോം ഓപ്പറേറ്റർമാർ അടുത്ത 3 വർഷത്തിനുള്ളിൽ അതായത് FY23, FY24, FY25 എന്നിവയുടെ നാലാം പാദത്തിൽ നിരക്കുകളില്‍ 10% വർദ്ധനവ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇത് വരും വർഷങ്ങളിലെ ഓരോ നാലാം പാദത്തിലും മൊബൈൽ പ്ലാനുകളുടെ വില വര്‍ദ്ധിക്കാന്‍ ഇടയാക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ