Mobile Tariff Hike : എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ വർധിപ്പിച്ച നിരക്ക് ഇന്ന് മുതൽ; അറിയാം പുതിയ താരിഫ് നിരക്കുകൾ
പുതിയ നിരക്ക് വർധന നിലവിൽ വരുന്നതോടെ ഒരു യൂസറിൽ നിന്ന് ഒരു മാസം ശരാശരി 200 രൂപ ലഭിക്കും എന്ന കണക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
New Delhi : എയർടെലിന്റെ (Airtel) വർധിപ്പിച്ച താരിഫ് നിരക്കുകൾ (Tariff Hike) ഇന്ന് മുതൽ നിലവിൽ വന്നു. ഇതിനോടൊപ്പം തന്നെ ആഡ് ഓൺ ഡാറ്റ പാക്കുകളുടെ നിരക്കും വർധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ വോഡഫോൺ ഐഡിയയുടെ നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്. വൻ വർധനയാണ് എയർടെൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 25 ശതമാനം വർധനയാണ് എയർടെൽ ഏർപെടുത്തിയിരിക്കുന്നത്.
500 രൂപ വരെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ഇത് വളരെ വലിയൊരു വർധനയാണ്. പുതിയ നിരക്ക് വർധന നിലവിൽ വരുന്നതോടെ ഒരു യൂസറിൽ നിന്ന് ഒരു മാസം ശരാശരി 200 രൂപ ലഭിക്കും എന്ന കണക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോഡഫോൺ ഐഡിയയും ഇതേ കരണത്തലാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
ALSO READ: Mobile Tariff Hike : മൊബൈൽ താരിഫ് നിരക്കുകളുടെ വർധന; പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
എയർടെലിന്റെ പുതിയ താരിഫ് നിരക്കുകൾ
79 രൂപ പ്ലാൻ 99 രൂപയായി വർധിപ്പിച്ചു. എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനിൽ 20 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.
149 രൂപയുടെ പ്ലാൻ 179 രൂപയായി വർധിപ്പിച്ചു, 30 രൂപയുടെ വർധനവ്.
-219 രൂപയുടെ പ്ലാൻ 265 രൂപയായി വർധിപ്പിച്ചു, അതായത് 46 രൂപ വർധിച്ചു.
-249 രൂപയുടെ പ്ലാൻ 50 രൂപ വർധിപ്പിച്ച് 299 രൂപയായി ഉയർത്തി.
-298 രൂപയുടെ പ്ലാൻ 61 രൂപ വർധിപ്പിച്ച് 359 രൂപയായി ഉയർത്തി.
ALSO READ: Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ
-399 രൂപയുടെ പ്ലാൻ വില 479 രൂപയായി വർധിപ്പിച്ചു, അതായത് 80 രൂപ വർധിച്ചു.
-449 രൂപയുടെ പ്ലാൻ വില 549 രൂപയായി ഉയർന്നു, അതായത് 100 രൂപയുടെ വർധനവ് രേഖപ്പെടുത്തി.
-379 രൂപയുടെ പ്ലാൻ 455 രൂപയായി വർധിച്ചു, അതായത് 76 രൂപയുടെ വർധനവ് രേഖപ്പെടുത്തി.
-598 രൂപ പ്ലാൻ വില 719 രൂപയായി ആണ് വർധിപ്പിച്ചിരിക്കുന്നത്.
-698 രൂപ പ്ലാൻ വില 839 രൂപയായി വർദ്ധിപ്പിച്ചു
ALSO READ: Airtel ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു
-1498 രൂപയുടെ പ്ലാൻ 1799 രൂപയായി ഉയർന്നു
-2498 രൂപ പ്ലാൻ വില 2999 രൂപയായി വർദ്ധിപ്പിച്ചു, അതായത് 501 രൂപയുടെ വർദ്ധനവ്.
-48 രൂപ പ്ലാൻ വില 58 രൂപയായി വർദ്ധിച്ചു, അതായത് 10 രൂപ വർദ്ധന.
-98 രൂപയുടെ പ്ലാൻ വില 118 രൂപയായി വർധിച്ചു, അതായത് 20 രൂപയുടെ വർദ്ധനവ്.
-251 രൂപയുടെ പ്ലാൻ 301 രൂപയായി ഉയർന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...