Airtel Prepaid Plan: അടിപൊളി ഓഫര്‍..!  വെറും 5 രൂപയ്ക്ക്  ലഭിക്കും  1GB Data, unlimited calling..!!


COMMERCIAL BREAK
SCROLL TO CONTINUE READING

New Delhi: കൊറോണ മഹാമാരി ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്.  അതായത് ഇന്ന് ആളുകളുടെ  ജീവിതത്തില്‍  ഇന്‍റർനെറ്റ് ചെലുത്തുന്ന സ്വാധീനം ഏറെയാണ്‌. 


കുട്ടികളുടെ പഠനം, മുതിര്‍ന്നവരുടെ ജോലി, ഷോപ്പിംഗ്‌  എല്ലാം ഇന്ന്  ഇന്‍റർനെറ്റിനെ ആശ്രയിച്ചാണ്‌. ഇന്‍റർനെറ്റ് സൗകര്യം ഇല്ല എങ്കില്‍  ഒരു വ്യക്തിക്ക് ഒന്നുംതന്നെ  ചെയ്യാൻ സാധിക്കില്ല എന്ന ഒരു അവസ്ഥയിലേയ്ക്ക് നാം എത്തിക്കഴിഞ്ഞു.


ഉപയോക്താക്കളുടെ   ഇന്‍റർനെറ്റ് ആവശ്യകത മുന്‍ നിര്‍ത്തി പല  ടെലികോം കമ്പനികളും നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 


എന്നാല്‍,  ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്   എയര്‍ടെല്‍ (Airtel) അവതരിപ്പിച്ചിരിയ്ക്കുന്ന അടിപൊളി ഓഫര്‍ ആണ്.  


എയര്‍ടെല്‍ പുതിയ ഡാറ്റ പ്ലാന്‍ (Airtel new Data plan)


എയര്‍ടെല്‍  അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പുതിയ അടിപൊളി പ്ലാനിനായി പ്രതിദിനം ചിലവഴിക്കേണ്ടത് വെറും 5 രൂപയാണ്...! 5  രൂപയ്ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ഏറെയാണ്‌.      ഉപയോക്താക്കൾക്ക് പ്രതിദിനം ശരാശരി 5 രൂപ മാത്രം ചെലവഴിച്ച് 1 ജിബി ഡാറ്റയും മറ്റ് നിരവധി  സൗകര്യങ്ങളും ലഭിക്കും. 


ഈ ഓഫര്‍ വഴി എയര്‍ടെല്‍  ഉപയോക്താക്കൾക്ക്  1 ജിബി ഡാറ്റയും ഒപ്പം  അണ്‍  ലിമിറ്റഡ് കോളിംഗ് (unlimited calling), 100 SMS എന്നിവ  ലഭിക്കും.  


എയര്‍ടെല്‍ (Airtel) അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പുതിയ Prepaid Plan വെറും  448 രൂപയുടേതാണ്.  28 ദിവസമാണ് ഈ പ്ലാനിന്‍റെ വാലിഡിറ്റി. ഈ പ്ലാന്‍ അനുസരിച്ച് ഉപയോക്താക്കൾക്ക് ദിവസവും 3GB Data ലഭിക്കും.  അതായത് 28 ദിവസത്തേയ്ക്ക് പ്രതിദിനം  3GB Data, ആകെ  84GB data ആണ് ഉപയോക്താക്കൾക്ക് ലഭിക്കുക. അതായത്,  വെറും 5 രൂപയ്ക്ക്  1 GB Data...!! 


കൂടാതെ, ഈ  പ്ലാന്‍ വഴി ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാറിന്‍റെ (disney+ hotstar) സൗജന്യ സബ്സ്ക്രിപ്ഷനും  (Subscription) Aurtel നൽകുന്നു എന്നതാണ്  ഈ പ്ലാനിന്‍റെ മറ്റൊരു  പ്രത്യേകത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.