Airtel 99 Rupee Plan: ജിയോയെ  കടത്തിവെട്ടാന്‍  Airtel, 99 രൂപയുടെ അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്  ഭാരതി എയർടെല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെയാണ് Reliance Jio 1 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചത്. ടെലികോം  രംഗത്തെ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട്‌ അവതരിപ്പിച്ച ഇത് , ഉപയോക്താക്കൾക്കായി ഇതുവരെ വിപണിയിൽ ആരും അവതരിപ്പിക്കാത്ത ഏറ്റവും വിലകുറഞ്ഞ പ്ലാൻ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ പ്ലാന്‍ ഒരു ഡാറ്റ വൗച്ചര്‍ ആണ്. 1 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയുള്ള  ഒരു ഡാറ്റ വൗച്ചറാണ് ലഭിക്കുക.  ഈ വൗച്ചറിൽ, നിങ്ങൾക്ക് 100MB ഡാറ്റയുടെ പ്രയോജനം ലഭിക്കും. അതായത് ഒരു രൂപ മുടക്കിയാൽ 100MB ഡാറ്റ ലഭിക്കും.


എന്നാല്‍, പുതിയ പ്ലാനുകളുമായി എത്തി വിപണിയില്‍ സാന്നിധ്യം നിലനിര്‍ത്തുക എന്നതാണ്  കമ്പനികളുടെ തന്ത്രം.  അതിനാണ്  99 രൂപയുടെ മികച്ച പ്ലാനുമായി   Airtel എത്തിയത്.  ഈ പ്ലാനില്‍  നിരവധി ആനുകൂല്യങ്ങളാണ് ഉപയോക്താക്കള്‍ക്ക്‌ ലഭിക്കുക. 


Also Read: Jio 1 Rupee Plan: ടെലികോം കമ്പനികളെ അമ്പരപ്പിച്ച് ജിയോയുടെ 1 രൂപ പ്ലാന്‍, 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിനെക്കുറിച്ച് അറിയാം


എയർടെൽ 99 രൂപയുടെ പ്ലാൻ  (Airtel 99 Rupee Plan)


എയർടെല്ലിന്‍റെ  99 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു.  എന്നാല്‍ ഈ പ്ലാനില്‍  അൺലിമിറ്റഡ് ഡാറ്റയും വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കില്ല.  ഈ പ്ലാന്‍ ഉപയോക്താക്കൾക്ക് Free SMS സൗകര്യം നല്‍കുന്നു. കൂടാതെ, ഈ പ്ലാനിലൂടെ  ഉപയോക്താക്കൾക്ക്   99 രൂപയുടെ ടോക്ക് ടൈമും  (Talk Time) 200MB Data യും ലഭിക്കും.  കൂടാതെ, കോളിംഗിന് സെക്കൻഡിൽ 1 പൈസ നിരക്കിലാണ് താരിഫ്. ലോക്കൽ എസ്എംഎസ്, 1 രൂപ, എസ്ടിഡി എസ്എംഎസ്  1.5 രൂപയും ഈടാക്കും. ഈ  പ്ലാനിന്  28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 


അതേസമയം,  Reliance Jio യുടെ വില കുറഞ്ഞ പ്ലാന്‍  119 രൂപയുടേതാണ്.  ഈ പ്ലാനില്‍  
ഉപയോക്താവിന് 14 ദിവസത്തെ വാലിഡിറ്റിയാണ്  ലഭിക്കുക.  കൂടാതെ, പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും.  അതായത് മൊത്തം 21 ജിബി ഡാറ്റയാണ് പ്ലാനിൽ നൽകിയിരിക്കുന്നത്. 


ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോളിംഗും 300 SMS ഉം  ലഭ്യമാണ്. കൂടാതെ,  JioTV, JioCinema, JioSecurity, JioCloud തുടങ്ങിയ ജിയോ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. എയർടെല്ലിന്റെയും വിയുടെയും എസ്എംഎസ് പ്ലാനിനേക്കാൾ വളരെ വിലകുറഞ്ഞതാണ് ഇത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.