ന്യൂഡല്‍ഹി:ആരോഗ്യസേതു ആപ്പിന്റെ വ്യാജനെ കരുതിയിരിക്കണം എന്ന്  ഇന്ത്യ സൈബര്‍ സെക്യുരിറ്റി ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യസേതു ആപ്പിന്റെ മാതൃകയിലുള്ള വ്യാജ ആപ്പുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പിലുണ്ട്.


വ്യാജ ആപ്ലിക്കേഷനുകള്‍ മുഖേന സാമ്പത്തിക വിവരങ്ങളടക്കം ചോര്‍ത്തുന്നുണ്ട്.ഇങ്ങനെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ ഫിഷിങ് എന്നാണ് വിളിക്കുന്നത്‌.


ആരോഗ്യ സേതു മാത്രമല്ല,ലോകാരോഗ്യ സംഘടനയുമായി ബന്ധപെട്ട ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍,വീഡിയോ കോണ്‍ഫറന്‍സിങ്ങിനുപയോഗിക്കുന്ന സൂം,
ഗൂഗിള്‍ മീറ്റ്‌,തുടങ്ങിയവയുടെ വ്യാജ ആപ്ലിക്കേഷനുകള്‍ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നതായി ഏജന്‍സി വ്യക്തമാക്കുന്നു.


Also Read:ആത്മ നിര്‍ഭര്‍ ഭാരത്‌;നാലാം ഘട്ട പ്രഖ്യാപനം;ഉത്പാദനം,തൊഴില്‍ സാധ്യത,നിക്ഷേപം എന്നിവ വര്‍ധിപ്പിക്കുക ലക്ഷ്യം!


കോവിഡ് പ്രതിരോധിക്കാനുള്ള ടിപ്പുകള്‍,വാക്സിന്‍,റിലീഫ് പാക്കേജ്,ധനസഹായം,സംഭാവന, എന്നിവയുമായി ബന്ധപെട്ട ലിങ്കുകള്‍ 
ഉപയോക്താക്കള്‍ക്ക് അയച്ച് കൊടുത്തുള്ള തട്ടിപ്പുകള്‍ക്ക്‌ വര്‍ദ്ധന ഉണ്ടായെന്നും ഏജന്‍സി പറയുന്നു.


ഇതിനായി ഉപയോഗിക്കുന്ന ആപ്പുകള്‍ വ്യാജനാണോ എന്ന് തിരിച്ചറിയണം,ഡൊമയിന്‍ നെയിം,ആപ്ലിക്കേഷന്റെ പേരിലുള്ള അക്ഷരതെറ്റുകള്‍ 
എന്നിവ ശ്രദ്ധിക്കണം എന്ന് ഏജന്‍സി പറയുന്നു.സംശയം തോന്നുന്ന മെസേജുകള്‍ക്കും മെയിലുകള്‍ക്കും പ്രതികരിക്കാതിരിക്കുക എന്നിങ്ങനെ 
മുന്‍കരുതലുകള്‍ സ്വീകരിക്കണം,വ്യക്തിഗത വിവരങ്ങള്‍ പങ്ക് വെയ്ക്കാതിരിക്കുക എന്നും ഏജന്‍സി നിര്‍ദേശിക്കുന്നു.