കുറഞ്ഞ വില, പിന്നെ 34 മണിക്കൂർ ബാറ്ററിയും; ഹെഡ് ഫോൺ എന്ന് പറഞ്ഞാൽ ഇതാണ്
11.6 mm ഡൈനാമിക് ഡ്രൈവറുകൾക്കൊപ്പം ആക്ടീവ് നോയിസ് ക്യാൻസലേഷൻ സപ്പോർട്ടും
നത്തിങ്ങ് ഇയർ1 (Nothing Ear 1 Black Edition) അവരുടെ ബ്ലാക്ക് എഡിഷൻ TWS ഇയർബഡ്‌സ് ഇന്ത്യയിലും അവതരിപ്പിക്കുന്നു. ഇതേ സീരിസിലെ വൈറ്റ് എഡിഷൻ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. വയർലെസ് ചാർജിംഗ്, ടച്ച് കൺട്രോൾ തുടങ്ങിയ ഗംഭീര ഫീച്ചറുകളാണ് ബ്ലാക്ക് എഡിഷൻ ഇയർ ബഡ്സ്ള്ളസിലുള്ളത്.
11.6 mm ഡൈനാമിക് ഡ്രൈവറുകൾക്കൊപ്പം നിങ്ങൾക്ക് ANC (Active noise cancellation) സപ്പോർട്ടും ഇതിലുണ്ടാകും. ഇയർബഡുകളിൽ, നിങ്ങൾക്ക് ട്രാൻസ്പരൻസി മോഡ് ലഭിക്കും. ഇത് വഴി ഉപയോക്താക്കൾക്ക് സറൗണ്ടിങ്ങും ലഭിക്കുന്നതാണ്.
ചാർജിംഗ് കെയ്‌സിനൊപ്പം, 34 മണിക്കൂർ ബാറ്ററി ലൈഫാണ് നതിങ്ങ് ഇയർ 1 ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഫുൾ ചാർജിൽ 5.7 മണിക്കൂർ വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത്.
ടച്ച് കൺട്രോൾ ഫീച്ചറും നിങ്ങൾക്ക് ബഡ്‌സിൽ ലഭിക്കും. ഇതു വഴി പ്ലേബാക്കും നിയന്ത്രിക്കാനാകും. വിയർപ്പോ, വെള്ളമോ ഒക്കെയും പ്രതിരോധത്തിനായി IPX4 സംവിധാനവും ഇവയ്ക്കുണ്ട്.
6,999 രൂപയാണ് ഇന്ത്യയിലെ നതിംഗ് ഇയർ 1 ബ്ലാക്ക് എഡിഷൻറെ വില. ഡിസംബർ 13-ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ടിൽ ഇയർ ബഡ്സ്സ് വിൽപ്പനക്ക് എത്തും. ഒരു വർഷത്തെ വാറൻറിയും കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...