Jeep Compass Trailhawk: നോക്കിയിരുന്നത് ജീപ്പിൻറെ ഇങ്ങനെയൊരു വണ്ടിയാണോ? കോമ്പസ് ട്രയൽഹോക്കിന് ആരാധക ശല്യം
2022 ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിന് 30.72 ലക്ഷം രൂപ യാണ് എക്സ്-ഷോറൂം വില
എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തിൽ ഇന്ത്യൻ എസ് യുവി വിപണികൾക്ക് അഭിമാനിക്കാം. വമ്പൻ മത്സരമുള്ള ഇന്ത്യൻ മാർക്കറ്റിൽ ഇത്രയുമധികം മോഡലുകൾ അവതരിപ്പിക്കാനും അവ വാങ്ങിപ്പിക്കാനും രാജ്യത്തെ വാഹന പ്രമികളെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് പുത്തൻ മോഡലുകളാണ്. അങ്ങിനെ ഒരു കൂട്ടരുടെ അടുത്തേക്കാണ് ജീപ്പിൻറെ പുത്തൻ ട്രയൽഹോക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം വാഹനം ഇന്ത്യയിൽ ലോഞ്ച് ചെയ്ത് കഴിഞ്ഞു.
2022 ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിന് 30.72 ലക്ഷം രൂപ യാണ് എക്സ്-ഷോറൂം വില. വണ്ടിയുടെ ഓഫ്-റോഡ് ഓറിയന്റഡ് പതിപ്പിനെ ഒന്ന് അപേഡേറ്റ് ചെയ്ത് ഇറക്കിയതാണ് പുതിയ ട്രയൽ ഹോക്ക് എന്നതാണ് സത്യം.170 ബിഎച്ച്‌പി, 350 എൻഎം ടോർക്കിലുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് കോമ്പസ് ട്രെയിൽഹോക്കിൻറെ കരുത്ത്. 4x4 ഗിയർ ബോക്സിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്.
എക്സ്റ്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ, ജീപ്പ് കോമ്പസ് ട്രയൽഹോക്കിനെ മാറ്റിയെന്ന് വേണം പറയാൻ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓൾ-ടെറൈൻ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകൾ, ചുവന്ന നിറമുള്ള റിയർ ടോ ഹുക്ക്, ഒപ്പം LED ടെയിൽ ലാമ്പുകളും വണ്ടിയുടെ ഹൈലൈറ്റാണ്.
പുതുക്കിയ ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിന്റെ ഇന്റീരിയറിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.2 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...