ന്യൂഡൽഹി: നിങ്ങൾ ജിയോ ഉപയോക്താക്കളാണെങ്കിൽ, നിങ്ങളുടെ വീട്ടിലും ഓഫീസിലും വൈഫൈ ഉണ്ടെങ്കിൽ, വളരെ കുറഞ്ഞ ചിലവിൽ വരുന്ന ചില ജിയോ പ്ലാനുകളെ കുറിച്ച് അറിഞ്ഞിരിക്കണം. ഇതോടൊപ്പം ആവശ്യത്തിന് ഡാറ്റയും കോളിംഗ് സൗകര്യവും ലഭിക്കും. വീട്ടിലും ഓഫീസിലും Wi-Fi ഉണ്ടെങ്കിൽ, നിങ്ങൾ ചിലവേറിയ റീചാർജ് പരമാവധി ഒഴിവാക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ ഫോണിൽ ഡ്യുവൽ സിം ഉണ്ടെങ്കിൽ, രണ്ടാമത്തെ സിം സജീവമായി നിലനിർത്താൻ ചെലവേറിയ റീചാർജ് ചെയ്യേണ്ടതില്ല. കുറച്ച് ഡാറ്റ ഉപയോഗിക്കുന്നവർക്കായി ചില മികച്ച റീചാർജ് പ്ലാനുകൾ കൊണ്ടുവന്നിട്ടുണ്ട്, അതിൽ ഏകദേശം ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോളിംഗും ഡാറ്റാ സൗകര്യവും ലഭ്യമാണ്. ഇതോടൊപ്പം സൗജന്യമായി സന്ദേശമയയ്‌ക്കാനുള്ള സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ഈ പ്ലാനുകളുടെ വിശദാംശങ്ങൾ നോക്കാം.


ജിയോയുടെ 149 പ്ലാൻ


ജിയോയുടെ ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗിനൊപ്പം ദിവസവും 100 എസ്എംഎസ് സൗകര്യം നൽകുന്നുണ്ട്. ഈ പ്ലാനിൽ നിങ്ങൾക്ക് 20 ദിവസത്തെ വാലിഡിറ്റി ലഭിക്കും. കൂടാതെ, പ്രതിദിനം 1 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യും. ഇതുവഴി ഉപയോക്താക്കൾക്ക് ആകെ 20 ജിബി ഡാറ്റ ലഭിക്കും. ഇതിന് പുറമെ ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്.


ജിയോയുടെ 179 രൂപയുടെ പ്ലാൻ


പ്രതിദിനം 100 എസ്എംഎസ് ഈ പ്ലാനിൽ നൽകിയിരിക്കുന്നു. ഇതോടൊപ്പം അൺലിമിറ്റഡ് കോളിംഗ് സൗകര്യവും നൽകുന്നുണ്ട്. ഇതിന് പുറമെ അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 1 ജിബി ഡാറ്റയും നൽകുന്നു. ഈ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിൽ JioTV, Jio Cinema ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്.


ജിയോയുടെ 199 രൂപയുടെ പ്ലാൻ


ഈ പ്ലാനിന്റെ കാലാവധി 23 ദിവസമാണ്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസും ഈ പ്ലാനിൽ നൽകുന്നുണ്ട്. ഇതിന് പുറമെ ജിയോ ആപ്ലിക്കേഷന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.