Amazon Mgm deal:ആമസോൺ എം.ജി.എം സ്റ്റുഡിയോ വാങ്ങിക്കുന്നു 8.45 ബില്യണ്‍ കരാർ ഒപ്പുവെച്ചു
ഇതോടെ എം.ജി.എംൻറെ 4000 സിനിമകളും,17000 മണിക്കൂറുള്ള ടീവി ഷോകളും ഇനി മുതൽ ആമസോണിന് സ്വന്തമായിരിക്കും.
Newyork: കോടികളുടെ ആസ്ഥിയുള്ള എം.ജി.എം ( Metro Goldwyn Mayer) സ്റ്റുഡിയോ ആമസോൺ വാങ്ങുന്നു.8.45 ബില്യൺ ഡോളറിനാണ് കരാർ ഒപ്പുവെച്ചത്. ഇതോടെ എം.ജി.എംൻറെ 4000 സിനിമകളും,17000 മണിക്കൂറുള്ള ടീവി ഷോകളും ഇനി മുതൽ ആമസോണിന് സ്വന്തമായിരിക്കും.
എം.ജി.എം കൂടി എത്തന്നതോടെ ആമസോണിൻറെ പ്രൈം വീഡിയോ ഇനി ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൻറ് റിച്ച് എന്ന് പേരിലേക്ക് എത്തും. ജെയിംസ് ബോണ്ട് പരമ്പരകൾ,റോക്കി തുടങ്ങിയ ഹിറ്റുകളെല്ലാം ആമസോണിന് സ്വന്തമായിരിക്കും.
ഇതോടെ ഒ.ടിടി പ്ലാറ്റ് ഫോം വമ്പൻമാരായ നെറ്റ്ഫ്ളിക്സിനും,ഡിസ്നിക്കും ഒപ്പം ഇവരെത്തും. യൂസർമാർക്ക് കൂടുതൽ വെറൈറ്റി കണ്ടൻറുകൾ നൽകുകയാണ് ഉദ്ദേശമെന്ന് ആമസോൺ പറയുന്നു.
ജെയിംസ് ബോണ്ട് കൂടാതെ റോബോ കോപ്പ്,വിക്കിംഗ്സ്,പിങ്ക് പാന്തർ,ആഗ്രി മെൻ,സൈലൻസ് ഒാപ് ലാംബ്സ് എന്നിങ്ങനെ ഹിറ്റ് സിനിമകളും ഫാർഗോ,ഹാൻറ് മെയിഡ് ടെയിൽ തുടങ്ങിയ പ്രശസ്ത ടീവി പരിപാടികളും എം.ജി.എംൻറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA