Amazon Great Indian Festival October Date: ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ നാലിന് തുടങ്ങും,ആയിരത്തിലധികം ബ്രാൻഡുകൾ വിൽപ്പനക്ക്
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ അവസാന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. (when does the amazon great indian festival start for all customers)
ന്യൂഡൽഹി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തീയ്യതികൾ പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പന തീയ്യതി പുറത്ത് വന്നതിന് പിന്നാലെയാണ് ആമസോണും തീയ്യതികൾ പ്രഖ്യാപിച്ചത്. വിൽപ്പന ഒക്ടോബർ 4 മുതലാണ് ആരംഭിക്കുന്നത്.
എന്നാൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ അവസാന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പന ഒക്ടോബർ 7 ന് ആരംഭിച്ച് ഒക്ടോബർ 12 വരെ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സാംസങ്, വൺപ്ലസ്, ഷവോമി, സോണി, ആപ്പിൾ, ബോട്ട്, ലെനോവോ, എച്ച്പി, അസൂസ് ,സോണി,മൈക്രോസോഫ്റ്റ്, എക്സ്ബോക്സ് എന്നിങ്ങനെ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ആയിരത്തിലധികം പുതിയ ഉൽപ്പന്നങ്ങൾ വിൽപ്പനക്കെത്തും,
ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പ്രാദേശിക ഷോപ്പുകളുടെയും ചെറുകിട, ഇടത്തരം വിൽപ്പനക്കാരുടെയും പ്രതിരോധത്തിന്റെ ആഘോഷമാണ്. അവരുടെ വളർച്ചയെ പങ്കാളികളാക്കാനും പ്രാപ്തരാക്കാനുമുള്ള അവസരത്തിൽ സന്തോഷിക്കുന്നു, പ്രത്യേകിച്ച് പകർച്ചവ്യാധി മൂലമുള്ള സമീപകാല വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ.-ആമസോൺ ഇന്ത്യ വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു, “
"ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി വേഗത്തിലുള്ള ഡെലിവറി ഉറപ്പുവരുത്തും വിശാലമായ സിലക്ഷനും ഗുണമേന്മയും സൗകര്യവും വാഗ്ദാനം ചെയ്യുന്നതിനായി ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി പുതുമകൾ തുടരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: Jio vs Airtel vs Vi : 100 രൂപയ്ക്കുള്ളിൽ നിൽക്കുന്ന മികച്ച പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകൾ ഏതൊക്കെ?
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയ്ക്കായി, ആമസോൺ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഇഎംഐ ഓപ്ഷനിലും 10 ശതമാനം തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു.ഒക്ടോബർ 4-ന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുമെങ്കിലും എന്നാൽ പ്രൈം അംഗങ്ങൾക്ക് പതിവുപോലെ ഒരു ദിവസം നേരത്തെ ആക്സസ് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...