Amazon Pay Later : ആമസോൺ പേ ലേറ്റർ സംവിധാനം ഉപയോഗിക്കേണ്ടതെങ്ങനെ?
ആമസോണിൽ ലിസ്റ്റു ചെയ്‌തിരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പലിശയില്ലാതെ ക്രെഡിറ്റിൽ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവും ഇത് വഴി ആമസോൺ ഒരുക്കുന്നുണ്ട്.
Bengalauru : ഇന്ത്യയിലെ (India) ഏറ്റവും മികച്ച ഇ- റീടൈലർ പ്ലാറ്റ്‌ഫോമായ ആമസോണിൽ (Amazon) ഉടൻ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ (Great Indian Festival Sale) ആരംഭിക്കുകയാണ്. നിരവധി ഓഫറുകളും, മികച്ച പ്രൊഡക്ടുകളും ഈ സെയിലിലൂടെ ലഭിക്കും. ഇതിനോടൊപ്പം തന്നെ ആമസോൺ നൽകുന്ന മറ്റൊരു സൗകര്യമാണ്. ആമസോൺ പേ ലേറ്റർ (Amazon Pay Later).
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു സാധനം വാങ്ങി കഴിഞ്ഞ് പിന്നീട് ക്യാഷ് അടച്ചത് മതിയെന്നുള്ള സൗകര്യമാണ് ഇതിലൂടെ ആമസോൺ ഒരുക്കുന്നത്. ആമസോണിൽ ലിസ്റ്റു ചെയ്‌തിരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പലിശയില്ലാതെ ക്രെഡിറ്റിൽ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവും ഇത് വഴി ആമസോൺ ഒരുക്കുന്നുണ്ട്.
ALSO READ: Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഫോണുകൾ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം
ഉപഭോക്താക്കൾക്ക് അടുത്ത മാസം അല്ലെങ്കിൽ 3-12 മാസങ്ങൾക്കിടയിലുള്ള EMI- കളായി ഈ തുക അടയ്ക്കാം. വ്യക്തമായി പറഞ്ഞാൽ, പോസ്റ്റ്-പെയ്ഡ് അടിസ്ഥാനത്തിൽ 'മുൻകൂട്ടി അംഗീകരിച്ച തുകയ്ക്ക്' ഉപയോഗിക്കാൻ കഴിയുന്ന ഒരു ക്രെഡിറ്റ് സേവനമാണ് Amazon Pay Later.
ആമസോണിൽ 60,000 രൂപ വരെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഈ സേവനം ബാധകമാണ്. എന്നാൽ ആഗോള തലത്തിലുള്ള സ്റ്റോർ, വിദേശ സ്റ്റോറുകൾ എന്നിവയ്ക്ക് ഈ സേവനം ലഭ്യമാകില. എന്നാൽ ഈ സേവനം ഉപയോഗിക്കാൻ ഉപഭോക്താക്കൾ ഒരു KYC പ്രക്രിയ പൂർത്തിയാക്കേണ്ടത് നിര്ബന്ധമാണ്.
ആമസോൺ പേ ലേറ്ററിന് രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?
ആമസോൺ പേ ലേറ്ററിന് രജിസ്റ്റർ ചെയ്യാൻ ആമസോൺ അക്കൗണ്ട്, മൊബൈൽ നമ്പർ, സാധുതയുള്ള പാൻ കാർഡ്, തിരഞ്ഞെടുത്ത ബാങ്കുകളിലൊന്നിലുള്ള ബാങ്ക് അക്കൗണ്ട്സാ എന്നിവ അതവശ്യമാണ്. ഇത് കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും ആവശ്യമാണ്.
സ്റ്റെപ് 1 : നിങ്ങളുടെ സ്മാർട്ട്ഫോണിൽ ആമസോൺ ആപ്പ് എടുക്കുക
സ്റ്റെപ് 2 : അതിൽ നിന്ന് മെനുവിൽ പോയി ആമസോൺ പേ സെലക്ട് ചെയ്യണം.
സ്റ്റെപ് 3 : Amazon Pay Later Get started.’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 4 : അതിൽ നിന്ന് സൈൻ അപ്പ് ഇൻ 60 സെക്കൻഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 5 : പാൻ കാർഡ് നമ്പറും ജനനത്തീയതിയും നൽകി ‘Agree & Continue.’ ബട്ടണിൽ ക്ലിക്ക് ചെയ്യണം
സ്റ്റെപ് 6 : അപ്പോൾ തന്നെ നിങ്ങൾക്ക് ഓട്ടോ റീപേയ്‌മെന്റ് എന്ന ഓപ്ഷനും സെറ്റ് ചെയ്യാൻ സാധിക്കും. അത് ഇതിന് ശേഷം ചെയ്താലും പ്രശ്നമില്ല
സ്റ്റെപ് 7 : ഇതിന് ശേഷം നിങ്ങക്ക് ആമസോൺ പേ ലെറ്റർ സൗകര്യം ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...