New Delhi : ആമസോൺ പ്രൈം ഡേ സെയിൽ (Amazon Prime Day Sale) 2021 ന്റെ തീയതി പ്രഖ്യാപിച്ചു. ഈ  മാസം 26,27 തീയതികളിലാണ് പ്രൈം ഡേ സെയിൽ സംഘടിപ്പിക്കുന്നത്. എല്ലാതവണത്തേയും പോലെ തന്നെ പ്രൈം അക്കൗണ്ട് ഉള്ളവർക്ക് ഓഫറുകൾ ഒരു ഡോവസം മുമ്പേ തന്നെ ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിവസം നീണ്ട് നിൽക്കുന്ന സെയിൽ ജൂലൈ 26 ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് ആരംഭിക്കുന്നത്. ഇത്തവണത്തെ സെയിലിൽ സ്മാർട്ട് ഫോൺ, ടിവി, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയൊക്കെ  ഉൾപ്പെടുത്തിയിട്ടുണ്ട്.  അതിൽ തന്റെ ആമസോണിന്റെ തന്നെ ഉത്പന്നങ്ങളായ എക്കോ, ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.


ALSO READ: Freefire Game: ഒാൺഗെയിമുകളിൽ അപകടം പതിഞ്ഞിരിക്കുന്നു,കുട്ടികൾ തങ്ങളുടെ ജീവിതം ഇല്ലാതാക്കുന്നു-കേരളാ പോലീസ്


പുത്തൻ സ്മാർട്ട് സ്‌പീക്കറുകൾക്കും, സ്മാർട്ട് ഡിസ്‌പ്ലൈകൾക്കും മറ്റ്  ഫയർ ടിവി ഉത്പന്നങ്ങൾക്കും വിവിധ ഓഫറുകൾ നൽകുന്നുണ്ട്. ആമസോൺ ഏറ്റവും പുതിയ എക്കോ ഷോ 10, ഫയർ ടിവി ക്യൂബ് എന്നീ ഉത്പന്നങ്ങൾക്കും വമ്പൻ ഓഫറുകൾ നൽകുന്നുണ്ട്.  ടിവികൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, വീട്ടുപകരണങ്ങൾ, ആമസോൺ ഉപകരണങ്ങൾ എന്നിവയ്ക്കും ഓഫറുകൾ നൽകുന്നുണ്ട്.


ALSO READ: Battlegrounds Mobile India ലോഞ്ച് ചെയ്ത് ഒരാഴ്ചക്കിടെ നേടിയത് ഒരു കോടി ഡൗൺലോഡ്, ഇന്നും നാളെയുമായി BGMIൽ പ്രത്യേക ലോഞ്ച് പാർട്ടി, സമ്മാനം ആറ് ലക്ഷം രൂപ


എച്ച്ഡിഎഫ്സി ബാങ്കുമായി ബന്ധിച്ച് 10 ശതമാനം ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇഎംഐ ട്രാൻസാക്ഷൻ നടത്താനും കഴിയും. ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് 5 ശതമാനം റിവാർഡ് പോയിന്റുകളും ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.