ഓൺലൈൻ ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന 2024 പ്രൈം ഡേയുമായി ആമസോൺ ഇന്ത്യ തിരിച്ചുവരുകയാണ്. ജൂലൈ 20, 21 തീയതികളിലായാണ് പ്രൈം ഡേ നടക്കുന്നത്.  ടെക് പ്രേമികളും ഷോപ്പിങ് ചെയ്യാൻ തയ്യാറായിരിക്കുന്നവരും അവിശ്വസനീയമായ ഡീലുകൾക്കായി കാത്തിരിക്കുകയാണ്. സ്മാർട്ട് ഫോണുകൾ വാങ്ങാനായി തയ്യാറായി ഇരിക്കുന്നവർക്ക് നിരവധി ഓപ്ഷനുകളും ഓഫറുകളും ലഭ്യമാണ്. സ്മാർട്ട്ഫോണുകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഒരു സെ​ഗ്മെൻ്റാണ് 40000 രൂപയ്ക്ക് താഴെ വരുന്ന സ്മാർട്ട്ഫോണുകൾ. ഈ സെ​ഗ്മെൻ്റിൽ വരുന്ന മികച്ച സ്മാർട്ട്ഫോണുകളും ഓഫറുകളും പരിശോധിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൺപ്ലസ് 12R
40k സെ​ഗ്മെൻ്റിലെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 12R. 6.78-ഇഞ്ച് LTPO4 AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR10+, ഡോൾബി വിഷൻ പിന്തുണ എന്നിവയുണ്ട്. Android 14 അടിസ്ഥാനമാക്കിയുള്ള OxygenOS 14-ലാണ് വൺപ്ലസ് 12R പ്രവർത്തിക്കുന്നത്. Qualcomm Snapdragon 8 Gen 2 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ 16GB 256GB ഓപ്ഷൻ വരെ ലഭ്യമാണ്. 5500mAh ബാറ്ററിയോട് കൂടിയ 100W ചാർജിങ് സപ്പോർട്ട് ചെയ്യുന്നതാണ് വൺപ്ലസ് 12Rനെ മികച്ചതാക്കുന്നത്. 


വിവോ V29 പ്രോ
6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോടൊപ്പം 120Hz റിഫ്രഷ് റേറ്റ്, പവർഫുൾ മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്പ്സെറ്റ്, മികച്ച ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവയാണ് വിവോ V29 പ്രോയുടെ സവിശേഷതകൾ. 4600 mAh ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 80W ഫാസ്റ്റ് ചാർജിം​ഗ് പിന്തുണയ്ക്കുന്നു. 


​ഗൂ​ഗിൾ പിക്സൽ 7A
​ഗൂ​ഗിൾ പിക്സലിൻ്റെ മിഡ് റേഞ്ച് ഫോണാണ് ​ഗൂ​ഗിൾ പിക്സൽ 7A. ​ഗൂ​ഗിളിൻ്റെ ടെൻസർ G2 ചിപ്പ്സെറ്റ്, 50 MPയുടെ മികച്ച ക്യാമറ, കൃത്യമായ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളോടെയുള്ള മികച്ച ആൻഡ്രോയിഡ് അനുഭവം എന്നിവ ​ഗു​ഗിൾ പിക്സൽ 7A ഓഫർ ചെയ്യുന്നു. 


നത്തിങ് ഫോൺ 2
ചെറിയ സമയത്തിനുള്ളിൽ സൂപ്പർ ഹിറ്റായ സ്മാർട്ട്ഫോണാണ് നത്തിങ് ഫോൺ. വേറിട്ടുനിൽക്കുന്നതും സവിശേഷത നിറഞ്ഞതും ആകർഷകവുമായ സ്മാർട്ട്‌ഫോണാണ് നത്തിങ് ഫോൺ 2. വിവിധ നോട്ടിഫിക്കേഷനുകൾക്കായിട്ടും ഇഫക്റ്റുകൾക്കുമായി ഇഷ്‌ടാനുസൃതമാക്കാൻ കഴിയുന്ന എൽഇഡി ലൈറ്റുകളുള്ള ബാക്ക് ഡിസൈനാണ് നത്തിങ് ഫോണുകളുടെ പ്രത്യേകത. Snapdragon 8+ Gen 1 ചിപ്പ്‌സെറ്റാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. 120Hz OLED ഡിസ്‌പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്. മികച്ച സോഫ്ട് വെയർ അനുഭവും ഭേദപ്പെട്ട ക്യാമറയും ഈ ഫോൺ നൽകുന്നു. 


റിയൽമി GT6
റിയൽമി GT 6 ഒരു മിഡ് റേഞ്ച് പ്രൈസ് പോയിൻ്റിൽ ഫ്ലാഗ്ഷിപ്പ് സ്പെസിഫിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോണാണ്.  Snapdragon 8+ Gen 1 പ്രൊസസർ, 120Hz AMOLED ഡിസ്‌പ്ലേ, 50 MP പ്രൈമറി ക്യാമറ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വലിയ 5,000mAh ബാറ്ററിയും റിയൽമി GT6ൽ ഉണ്ട്.


iQOO Neo 9 Pro
പ്രൈം ഡേ സെയിലിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന മറ്റൊരു നല്ല ഓപ്ഷനാണ് iQOO Neo 9 Pro 5G.  6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയിൽ 3,000 nits പീക്ക് തെളിച്ചത്തോടെയാണ് വരുന്നത്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് ഇതിലുള്ളത്.  50 മെഗാപിക്സൽ IMX 920 നൈറ്റ് വിഷൻ സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.