Amazon Grand Gaming Days Sale: 71,990 രൂപയുടെ ലാപ്പ്ടോപ്പ് 49,990 രൂപയ്ക്ക്; ആമസോണിൽ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിൽ
ആമസോൺ സെയിലിൽ നിരവധി ഓഫറുകൾ ലഭ്യമാണ്. ജൂൺ 19-ന് ആരംഭിച്ച വിൽപ്പന ജൂൺ 23 വരെ ഉണ്ടാകും. 5 ദിവസം നീണ്ടുനിൽക്കുന്ന വിൽപ്പന
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിൽ നടക്കുകയാണ്. ഈ വിൽപ്പനയിൽ, ഉപഭോക്താക്കൾക്ക് മികച്ച ഡീലുകൾക്കൊപ്പം ആകർഷകമായ കിഴിവുകളും ലഭിക്കും. 50% വരെ കിഴിവ് വിൽപ്പനയിൽ ലഭ്യമാണ്. ഇവിടെ നിന്ന് നിങ്ങൾക്ക് കീബോർഡ്, ഹെഡ്‌സെറ്റ്, മൗസ്,ഗെയിമിംഗ് ആക്‌സസറികൾ മറ്റ് ഇനങ്ങളും അടക്കം കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും.
ഇതിനുപുറമെ, ലാപ്‌ടോപ്പുകളും ആകർഷകമായ കിഴിവുകളിൽ നിങ്ങൾക്ക് ലഭിക്കും. Acer, ASUS, HP തുടങ്ങി നിരവധി ബ്രാൻഡുകളിൽ ആകർഷകമായ ഡീലുകൾ ലഭ്യമാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിൽ ഓഫറുകൾ
ആമസോൺ സെയിലിൽ നിരവധി ഓഫറുകൾ ലഭ്യമാണ്. ജൂൺ 19 ന് ആരംഭിച്ച വിൽപ്പന ജൂൺ 23 വരെ ഉണ്ടാകും. 5 ദിവസം നീണ്ടുനിൽക്കുന്ന വിൽപ്പനയിൽ ഉപയോക്താക്കൾക്ക് 50% വരെ കിഴിവ് ലഭിക്കുന്നു. നിങ്ങൾക്ക് വിലകുറഞ്ഞ ഗെയിമിംഗ് പ്രോഡക്ടുകൾ ഇവിടെ നിന്നും വാങ്ങാം. ഒപ്പം HDFC ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് EMI ഇടപാടുകൾക്ക് കിഴിവും ലഭിക്കും. ആമസോൺ സെയിലിൽ 5250 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. യെസ് ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് 7.5 ശതമാനം അധിക കിഴിവ് ലഭിക്കും.HP Victus ലാപ്‌ടോപ്പും ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. 16 ജിബി റാമും 512 ജിബി എസ്എസ്ഡിയുമായാണ് ഇത് എത്തുന്നത്.71,990 രൂപയ്ക്ക് നിങ്ങൾക്ക് ഇത് വാങ്ങാവുന്നതാണ്.
ഈ ലാപ്‌ടോപ്പുകൾക്ക് ഇളവ്
അതേ സമയം, Acer Nitro 5-ലും കിഴിവുകൾ ലഭ്യമാണ്. ഇതിന്റെ യഥാർത്ഥ വില 1,81,999 രൂപയാണ്, ഇത് കിഴിവിന് ശേഷം 1,09,990 രൂപയ്ക്ക് നിങ്ങൾക്ക് വാങ്ങാം. ഈ ലാപ്‌ടോപ്പ് 12-ആം ജനറേഷൻ ഇന്റൽ കോർ i7 പ്രോസസറുമായാണ് വരുന്നത്. NVIDIA GeForce RTX 3070Ti GPU ആണ് ഇതിന് നൽകിയിരിക്കുന്നത്.
ഒപ്പം നിങ്ങൾക്ക് ASUS TUF ഗെയിമിംഗ് A15 49,990 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ യഥാർത്ഥ വില 71,990 രൂപയാണ്. ഈ ലാപ്‌ടോപ്പ് എഎംഡി റൈസൺ 5 4600 എച്ച് പ്രോസസറുമായാണ് വരുന്നത്. കൂടാതെ Asus ROG Strix G17 (2022) 87,990 രൂപയ്ക്ക് വാങ്ങാം. ഈ ഉപകരണം 16 ജിബി റാമും 512 ജിബി എസ്എസ്ഡിയുമായി വരുന്നു. വിൽപ്പനയിൽ നിന്ന് നിങ്ങൾക്ക് മറ്റ് പല ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...