ഓണ്‍ലൈന്‍ ഷോപ്പിംഗിന് തയ്യാറായിക്കോളൂ.... ആമസോണ്‍ `Great Indian Festival` ഉടന്‍
കോവിഡ് കാലത്ത് ഓണ്‍ ലൈന്‍ ഷോപ്പിംഗിന് തയ്യാറായിക്കോളൂ... ആമസോണില്‍ ഉടന്‍ ലഭിക്കും വന്‍ ഇളവുകള്‍...
കോവിഡ് കാലത്ത് ഓണ്‍ ലൈന്‍ ഷോപ്പിംഗിന് തയ്യാറായിക്കോളൂ... ആമസോണില്‍ ഉടന്‍ ലഭിക്കും വന്‍ ഇളവുകള്‍...
പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ (Amazon) വന്‍ ഓഫര്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ്. വര്‍ഷത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പനയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍...
ഒക്ടോബറില്‍ നടക്കുന്ന ഓഫര്‍ വില്‍പ്പനയുടെ ചില ഡീലുകളും ഇളവുകളും ആമസോണ്‍ വെബ്സൈറ്റില്‍ ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ (Great Indian Festival) ആരംഭിക്കുന്നത്.
നിരവധി ഓഫറുകളാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ HDFC ബാങ്കുമായി കമ്പനി പങ്കാളികളായിട്ടുണ്ട്. വാങ്ങലുകള്‍ക്ക് 10% തല്‍ക്ഷണ കിഴിവ്, Instant Discount കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ കമ്പനി ഉപയോക്താക്കള്‍ക്ക് നോകോസ്റ്റ് EMI സ്കീമുകള്‍, വിവിധ ഉല്‍പ്പന്നങ്ങളുടെ കിഴിവുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തവണ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് ഇലക്‌ട്രോണിക്‌സ്, ആക്‌സസറികള്‍ എന്നിവയില്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടാകുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ്, ഇലക്‌ട്രോണിക്സ് അനുബന്ധ ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം കിഴിവ് എന്നിവ ലഭിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ആമസോണ്‍ പേ വാലറ്റ് ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 500 രൂപ വരെ പാരിതോഷികവും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ആമസോണ്‍ പ്രൈം അംഗത്വം പ്രതിമാസം, പ്രതിവര്‍ഷം എന്നീ രണ്ട് ഓപ്ഷനുകളില്‍ ലഭ്യമാണ്. സബ്സ്ക്രിപ്ഷന് പ്രതിമാസം 129 രൂപയും പ്രതിവര്‍ഷം 999 രൂപയുമാണ് ഈടാക്കുന്നത്.
Also read: ആകർഷകമായ ഓഫറുകളുമായി Reliance Jio
അതേസമയം, Great Indian Festivalന്‍റെ തീയതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ ആറിനാകും ഫെസ്റ്റില്‍ ഓഫര്‍ തിയതികള്‍ ആമസോണ്‍ പ്രഖ്യാപിക്കുക. എന്നാല്‍ പതിവുപോലെ ഫെസ്റ്റിവല്‍ വില്‍പ്പന എല്ലാ പ്രൈം ഉപഭോക്താക്കള്‍ക്കും ഒരു ദിവസം നേരത്തെ ആരംഭിക്കും.