സെപ്തംബർ ഒമ്പതിന് ​ഇറ്റ്സ് ​ഗ്ലോ ടൈം ഇവന്റിൽ ആപ്പിൾ മേധാവി ടിം കുക്ക് പുതിയ ഐ ഫോൺ മോഡലുകളും ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങളും പുറത്തിറക്കും. നാല് പുതിയ ഐ ഫോൺ മോഡലുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ പുറത്തിറക്കുമെന്നാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഫോൺ 16 ലോഞ്ച് ലൈവ് സ്ട്രീം എവിടെ, എപ്പോൾ കാണാം?


ആപ്പിളിന്റെ ഐഫോൺ 16 മോഡലുകളുടെ ലോഞ്ചും പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചും കാലിഫോർണിയയിലെ ആപ്പിൾ കുപെർട്ടിനോ പാർക്കിൽ നടക്കും. ആ​ഗോള വിപണിയിൽ തങ്ങളുടെ പുതിയ സീരീസ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ആപ്പിളിന്റെ ഐഫോൺ 16 മോഡലുകളുടെ ലോഞ്ച് ഇവന്റ് രാത്രി 10.30ന് ആണ് ഇന്ത്യയിൽ കാണാൻ സാധിക്കുക.


ആപ്പിളിന്റെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിലും കമ്പനിയുടെ ഇന്ത്യ വെബ്സൈറ്റിലും ലോഞ്ച് തത്സമയം സ്ട്രീം ചെയ്യും. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് പുതിയ ഐഫോണുകൾ അവതരിപ്പിക്കുമെന്നാണ് വിവരം. പുതിയ മോഡലുകൾ സെപ്തംബർ ഇരുപതോടെ വിപണിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ആ​ഗോള വിൽപന ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യൻ നിർമിത ഐഫോൺ 16 മോഡലുകളും വിപണിയിൽ എത്തും.


ALSO READ: വിവോയുടെ എറ്റവും വില കുറഞ്ഞ ഫോൺ


ഐഫോണുകൾക്ക് ഒപ്പം തന്നെ ആപ്പിൾ പുതിയ സ്മാർട്ട് വാച്ചുകളും എയർപോഡുകളും അവതരിപ്പിക്കുമെന്നാണ് സൂചന. ഇന്ത്യയിൽ നാല് വർഷം മുൻപാണ് ആപ്പിൾ ഐഫോണുകളുടെ നിർമാണം ആരംഭിച്ചത്. ഐഫോണിന്റെ പ്രോ, പ്രോ മാക്സ് മോഡലുകൾ (ഐഫോൺ 16) ആപ്പിൾ ഇന്ത്യയിൽ ആദ്യമായി നിർമിക്കുകയാണിപ്പോൾ.


തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്കോൺ ഫാക്ടറിയിലാണ് പ്രധാനമായും നിർമാണം നടക്കുന്നത്. ഐഫോൺ അസെംബ്ലിങ്ങിൽ പെ​ഗട്രോൺ, ടാറ്റ എന്നിവയും ആപ്പിളിന്റെ സഹായികളാണ്. ഇന്ത്യയിൽ നിർമിക്കുന്ന ഐഫോൺ 16 സീരീസിന് വിലക്കുറവ് ഉണ്ടാകുമെന്ന് സൂചനകളുണ്ടെങ്കിലും കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.