പോക്കറ്റ് കാലിയാക്കില്ല, പോക്കറ്റിലൊതുങ്ങാത്ത സവിശേഷതകളും! തരംഗമാകാൻ മെയ്ഡ് ഇൻ ഇന്ത്യ `ഗിസ്മോർ` സ്മാർട്ട് വാച്ച്
ഫിറ്റ്‌നസ് പ്രേമികളെ ലക്ഷ്യം വച്ചാണ് ഗിസ്മോറിന്റെ വരവ്
വിപണിയിൽ സ്മാർട്ട് വാച്ചുകളുടെ വിപുലമായ കളക്ഷൻ ലഭ്യമാണ്. എന്നാൽ മികച്ച ഓപ്ഷനുകൾക്കൊപ്പം പോക്കറ്റ് കലിയാവാതെ വാങ്ങാൻ പറ്റിയ ഒന്നാണ്, Gizmore ന്‍റെ ആദ്യ 'മെയ്ഡ് ഇൻ ഇന്ത്യ' സ്മാർട്ട് വാച്ചായ GIZFIT 910 PRO. കാഴ്ചയിലെ ഭംഗിക്കൊപ്പം സാങ്കേതിക മികവിലും ഏറെ സവിശേഷമായ ഈ വാച്ചിന് വെറും 2,499 രൂപയാണ് വില.
ഫിറ്റ്‌നസ് പ്രേമികളെ ലക്ഷ്യം വച്ചാണ് ഗിസ്മോറിന്റെ വരവ്. ഒപ്പം മികച്ച കോളിംഗ് സൗകര്യവും. GIZFIT 910 PRO ന്റെ ചതുരാകൃതിയിലുള്ള ഡിസ്‌പ്ലേയും, 1.69 ഇഞ്ച് സ്‌ക്രീനും 500 നിറ്റ് ബ്രൈറ്റ്നസും യൂസേർസിന് മികച്ച അനുഭവം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്ര സർക്കരിന്റെ 'മേക്ക് ഇൻ ഇന്ത്യ'യുമായി സഹകരിച്ചാണ് നിർമ്മാണം. കുറഞ്ഞ വിലയിൽ ലോകോത്തര നിലവാരമുള്ള ഉൽപ്പന്നമാണ് വാഗ്ദാനം ചെയ്യുന്നുവെന്ന് ഗിസ്മോർ സിഇഒയും സഹസ്ഥാപകനുമായ സഞ്ജയ് കുമാർ കലിറോണ പറഞ്ഞു. പ്രീമിയം മെറ്റാലിക് ഡയലിൽ നിർമ്മിച്ചിരിക്കുന്ന വാച്ചിൽ ഇൻ-ബിൽറ്റ് വോയ്‌സ് അസിസ്റ്റന്റും ബ്ലൂടൂത്ത് കോളിംഗും സജ്ജീകരിച്ചിരിക്കുന്നു.
മികച്ച വാട്ടർ റെസിസ്റ്റൻസും GPS ട്രാക്കിംഗ് സൗകര്യവും GIZFIT 910 PRO യിലുണ്ട്, കൂടാതെ 7 ദിവസം വരെ ബാറ്ററി കപ്പാസിറ്റിയും കമ്പനി ഉറപ്പ് നൽകുന്നു. ഉപയോക്താക്കൾക്ക് അവരുടെ ശബ്ദത്തിലൂടെ സ്മാർട്ട് വാച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന ബിൽറ്റ്-ഇൻ വോയ്‌സ് അസിസ്റ്റന്റ് ഏറെ ശ്രദ്ധേയമാണ്. ഉപയോക്താക്കൾക്ക് അവരുടെ വാച്ചിൽ നിന്ന് നേരിട്ട് കോളുകൾ ഡയൽ ചെയ്യാനും സ്വീകരിക്കാനും സാധിക്കുന്നതാണ് ബ്ലൂടൂത്ത് കോളിംഗ് സൗകര്യം. സ്മാർട്ട് വാച്ചിൽ മൈക്രോഫോണും സ്പീക്കറും ഉൾപ്പെടുന്നുണ്ട്. വാച്ചിൽ നിന്ന് നേരിട്ട് മ്യൂസിക്ക് നിയന്ത്രിക്കാനും സാധിക്കും. യോഗ, സ്വിമ്മിംഗ്, ഓട്ടം, നടത്തം, ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ, ഫുട്ബോൾ, സൈക്ലിംഗ്, ട്രെക്കിംഗ് തുടങ്ങിയ എല്ലാ എക്സർസൈസുകളും ട്രാക്ക് ചെയ്യുന്നതിനുള്ള മൾട്ടി-സ്പോർട്സ് മോഡ് ടെക്നോളജി-ഡ്രിവ് സ്മാർട്ട് വാച്ചിൽ അവതരിപ്പിക്കുന്നു.
ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ഓക്സിജൻ അളവ് എന്നിവ ട്രാക്ക് ചെയ്യാനും സൗകര്യമുണ്ട്. ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ ഈ വാച്ച് സഹായിക്കുമെന്നും കമ്പനി സിഇഒ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...