ന്യൂഡൽഹി:  രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് സംവിധാനമായ എസ്ബിഐയിലും ഹാക്കിംഗ് സാധ്യത വളരെ അധികം വർധിച്ചതായി റിപ്പോർട്ട്. എസ്ബിഐ ഓൺലൈൻ അല്ലെങ്കിൽ എസ്ബിഐ യുപിഐ ബാങ്കിംഗ് ഉപയോഗിക്കുന്ന ഉപയോക്താക്കളെയാണ് ഇത് ഏറ്റവും അധികം ബാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയതായി കണ്ടെത്തിയ വൈറസാണ് ഇതിന് കാരണമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്ബിഐ ഇന്റർനെറ്റ് ബാങ്കിംഗ്, എസ്ബിഐ യുപിഐ പേയ്‌മെന്റ് ഉപയോക്താക്കളെ പ്രത്യേകമായി ലക്ഷ്യമിടുന്ന വൈറസാണിത്.


വൈറസ് ഫോണിൽ കടന്നാൽ


വൈറസ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ഇത് പലതിലേക്കും പ്രവേശനം ലഭിക്കും. കോൾ ലോഗുകളും എസ്എംഎസും വായിക്കുന്നതും അയയ്ക്കുന്നതിനും മൂന്നാമതൊരാൾക്ക് സാധിക്കും.നിങ്ങളുടെ സ്റ്റോർ ഡാറ്റ വായിക്കാനും ഉപയോഗിക്കാനും ഈ വൈറസിന് അനുമതി ലഭിക്കും. ബയോമെട്രിക് പിന്നുകളുടേയും കീസ്‌ട്രോക്കുകളുടേയും വിശദാംശങ്ങൾ ലഭിക്കും.


ഇത്തരം ആറ് കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.


1. പേയ്‌മെന്റിനായി SMS വഴി ലഭിക്കുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്.
2. ഏതെങ്കിലും തരത്തിലുള്ള റീഫണ്ടിനായി സർക്കാർ ഒരു SMS അയക്കുന്നില്ലെന്ന് ആദ്യം മനസ്സിലാക്കുക
3. ഒരു ആപ്പിലും മൊബൈൽ പേയ്‌മെന്റ് പിൻ നൽകരുത്.
4. ഓൺലൈൻ പേയ്‌മെന്റിന് ആപ്പിന് പകരം ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.
5. ബാങ്കിംഗ് ആപ്പ്, ഇൻകം ടാക്‌സ് ആപ്പ് എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കുക, പാസ്‌വേഡ്, ബാങ്കിന്റെ കസ്റ്റമർ ഐഡി, മൊബൈൽ നോട്ടിലോ ഫോട്ടോ ഗാലറിയിലോ സേവ് ചെയ്യരുത്
6. ഡയറക്ട് ബാങ്കിംഗ് ആപ്പ് ഉപയോഗിക്കുന്നതിന് പകരം, മൊബൈലിൽ നിന്ന് ഓൺലൈനായി പണമടയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഡിജിറ്റൽ വാലറ്റാണ്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.