ന്യൂഡൽഹി: യുദ്ധ ഭൂമിയിലേക്ക് ഇനി ആരും കടക്കേണ്ട എന്ന് വേണമെങ്കിൽ ബിജിഎംഐയുടെ നിരോധനത്തിന് തമാശ രൂപേണ പറയാം. വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ യുദ്ധം അവസാനിപ്പിച്ച് ബാറ്റിൽ ഗ്രൗണ്ട് അഥവ ബിജിഎംഐ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ഉത്തരവ് സർക്കാരിൻറെ ആയിരുന്നെങ്കിലും രാജ്യമൊട്ടാകെയുള്ള നിരവധി ഗെയിം ആരാധകരെയാണ് ഇത് വിഷമത്തിലാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാർ ഉത്തരവിനെത്തുടർന്ന് ടെക് ഭീമന്മാർ അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന്  ഗെയിം പിൻവലിക്കുന്നതായി പിന്നീട് സ്ഥിരീകരിച്ചു. ഗാഡ്‌ജെറ്റ്‌സ് നൗ റിപ്പോർട്ട് പ്രകാരം നിലവിൽ ഇത് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് ഇപ്പോഴും ഗെയിം കളിക്കാനാകുമത്രെ എന്നാൽ ഇത് എത്രകാലം എന്ന് അറിയില്ല.


എന്താണ് ബാറ്റിൽ ഗ്രൗണ്ട് ?


മുൻപ് ഉണ്ടായിരുന്ന PUBG മൊബൈലിന്റെ ഇന്ത്യൻ പതിപ്പാണ് ബാറ്റിൽ ഗ്രൗണ്ട് ഇന്ത്യ.  രാജ്യത്ത് പബ്ജി ബാൻ ചെയ്തതിന് പിന്നാലെയാണ് ഗെയിമിന് പ്രചാരം വർധിക്കുന്നതും. 2021 ജൂലൈ 2-നാണ് ആൻഡ്രോയിഡ് ഉപയോക്തക്കൾക്കായി ബാറ്റിൽ ഗ്രൗണ്ട് ഇന്ത്യഎത്തുന്നത്. രണ്ട് മാസം കഴിഞ്ഞതോടെദേശീയ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ ചൈനീസ് ആപ്പുകൾക്കൊപ്പം PUBG-യും സർക്കാർ നിരോധിച്ചു. ഇതോടെ ബാറ്റിൽ ഗ്രൗണ്ട് ഗെയിം ഹിറ്റായി.


ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗെയിം


ജൂലൈ ആദ്യം, ഗെയിം ഡെവലപ്പർ ക്രാഫ്റ്റൺ തങ്ങളുടെ BGMI ഉപയോക്താക്കളുടെ എണ്ണം 100 ദശലക്ഷം കവിഞ്ഞതായി പ്രഖ്യാപിച്ചിരുന്നു.  ഒരു വർഷം കൊണ്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗെയിമായി ബിജിഎംഐ വളരുന്നത്. 
കഴിഞ്ഞ വർഷം ഇന്ത്യയിലെ പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്‌പോർട്‌സ്, എന്റർടൈൻമെന്റ് സ്റ്റാർട്ടപ്പുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 100 മില്യൺ ഡോളറാണ് ബിജിഎംഐയുടെ ഡെവലപ്പർ ക്രാഫ്റ്റൺ നിക്ഷേപം നടത്തിയത്.


കോടീശ്വരൻ ഉടമ


2007-ൽ ദക്ഷിണ കൊറിയയിൽ രൂപീകൃതമായ ബ്ലൂ ഹോളാണ് ക്രാഫ്റ്റണിൻറെ മാതൃ കമ്പനി. ചാങ്ങ് ബ്യുങ്ങ് ഗ്യു ആണ് കമ്പനിയുടെ സ്ഥാപകൻ ഇന്ന് ഫോബ്സ് മാഗസിൻറെ പട്ടികയിൽ 2.9 ബില്യൺ ആണ് ഇദ്ദേഹത്തിൻറെ ആസ്ഥി. ലോകത്തിലെ തന്നെ ഏഴ് വലിയ ഗെയിമിങ്ങ് ബിസിസ് മാൻ മാരിലൊരാൾ കൂടിയാണ് ചാങ്ങ്


എന്താണ് യഥാർത്ഥ കാരണം


സുരക്ഷാ പ്രശ്നങ്ങളോ, ഡാറ്റാ ലീക്കോ ആകാം എന്ന സ്ഥിരം കാരണങ്ങളേക്കാൾ ഉപരി. പാർലമെൻറിൽ ഒരു മാസം മുൻപ് സബ്മിഷനിൽ ഉന്നയിച്ച ഒരു വിഷയം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  ഓണ്‍ലൈനില്‍ ഗെയിം കളിക്കാൻ അനുവദിക്കുന്നില്ലെന്ന പേരിൽ 16-കാരൻ അമ്മയെ വെടിവെച്ച് കൊന്ന സംഭവത്തിന് പിന്നാലെയാണ് വിഷയം ചർച്ചയാവുന്നത്. 


ഇതോടെ നിരോധിച്ച ഗെയിമുകൾ പലതും ഇപ്പോഴും പുതിയ രൂപത്തിൽ റീ ബ്രാൻഡ് ചെയ്തു എന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വിഷയത്തിൽ കേന്ദ്ര ഐടി മന്ത്രാലയത്തോടും, ആഭ്യന്തര വകുപ്പിനോടും സമഗ്ര റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടത്. ഇതായിരിക്കാം ഗെയിം നിരോധനത്തിന് പിന്നിൽ എന്നാണ് സൂചന. എങ്കിലും സർക്കാർ ഇത് വ്യക്തമാക്കിയിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.