Best Budget Phones of 2022 : 2022 ൽ കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമായി എത്തിയ ഫോണുകൾ ഏതൊക്കെ?
Best Budget Smartphones 2022 : റിയൽമി 10 പ്രോ 5ജി ഫോണുകൾ 18,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. റെഡ്മി നോട്ട് 11 പ്രോ പ്ലസ് ഫോണുകളുടെ വില 19,999 രൂപയാണ്.
സ്മാർട്ട്ഫോണിന്റെ കാര്യത്തിലും നെറ്റ്‌വർക്കിന്റെ കാര്യത്തിലും വളരെ മികച്ച ഒരു വര്ഷം തന്നെയായിരുന്നു 2022. ഈ വര്ഷമാണ് 5ജി ഇന്ത്യയിലേക്ക് എത്തിയത്. ഇത് കൂടാതെ നിരവധി മികച്ച സ്മാർട്ട്ഫോണുകളും ഈ വർഷം ഇന്ത്യയിൽ എത്തിയിരുന്നു. ഇതിൽ വളരെ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഉള്ള നിരവധി ഫോണുകൾ എത്തിയിരുന്നു. കൂടാതെ പുത്തൻ ടെക്നൊളജിയോട് കൂടിയ നിരവധി ഫോണുകൾ ഇന്ത്യയിൽ എത്തിയിരുന്നു. അതിൽ മികച്ച ഫോണുകൾ ഏതൊക്കയെന്ന് നോക്കാം.
റിയൽമി 10 പ്രോ 5ജി
റിയൽമി 10 പ്രോ 5ജി ഫോണുകൾ 18,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. റിയൽമി 10 പ്രൊ 5ജി ഫോണുകൾക്ക് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും, 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും HDR10+ സപ്പോർട്ടും ഉണ്ടായിരിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രൊസസറാണ് ഈ ഫോണിലും ക്രമീകരിച്ചിരിക്കുന്നത്.
ALSO READ: Electric Water Heater: 2023-ൽ ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ നിരോധിക്കും, ഇതാണ് പിന്നിലെ കാരണം
പോകോ എം4 പ്രൊ 5ജി
പോക്കോ എം 4 പ്രൊ 5ജി ഫോണുകൾ 16,999 രൂപയ്ക്കാണ് ഇന്ത്യയിൽ എത്തിയത്. പോക്കോ എം 4 5ജി ഫോണുകൾക്ക് 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ 90Hz റിഫ്രഷ് റേറ്റും, 600 നിറ്സ് പീക്ക് ബ്രൈറ്റ്നസ്സും, 240 Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്‌സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.
വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്
വൺപ്ലസിന്റെ ഏറ്റവും കുറഞ്ഞ വിലയിലെത്തുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്. 6.59 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ ഇടതുന്നത്. കൂടാതെ 120 Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. വൺപ്ലസ് 10 ആർ ഫോണുകളെ പോലെ തന്നെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 33 വാട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്.
റെഡ്മി നോട്ട് 11 പ്രോ പ്ലസ്
റെഡ്മി നോട്ട് 11 പ്രോ പ്ലസ് ഫോണുകളുടെ വില 19,999 രൂപയാണ്. ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തിയത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തിയത്. 120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോണുകൾ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...