ഇപ്പോൾ ഓഫറുകളുടെ കാലമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സും ഒക്കെ ഇപ്പോൾ നടന്ന് വരികെയാണ്. അതിനാൽ തന്നെ സ്മാർട്ട്ഫോണുകൾക്കും മികച്ച വിലക്കിഴിവാണ് ലഭിക്കുന്നത്. ഇപ്പോൾ പല മികച്ച സ്മാർട്ട്ഫോണുകളും ഇപ്പോൾ കുറഞ്ഞ വിലയിൽ ലഭിക്കും.  നിങ്ങൾ 30000 രൂപയ്ക്ക് താഴെ വിലയിലുള്ള ഫോണുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിരവധി ഫോണുകൾ ഇപ്പോൾ ലഭ്യമാണ്.  30000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച ചില സ്മാർട്ട്ഫോണുകൾ


COMMERCIAL BREAK
SCROLL TO CONTINUE READING

IQOO 9 എസ്ഇ 5G


IQOO 9 എസ്ഇ 5G ഫോണുകൾ ഇപ്പോൾ  29,990 രൂപയ്ക്ക് ലഭിക്കും. ആമസോണിലാണ് ഫോൺ കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്ഷം ഫെബ്രുവരി 23 നാണ് ഫോണുകൾ രാജ്യത്ത് അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ 888 5ജി പ്രൊസസ്സറാണ് ഫോണിൽ ഉള്ളത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 4500 mah ബാറ്ററിയാണ് ഫോണിന് ഉള്ളത്. 33,990 രൂപയ്ക്ക് വിപണിയിൽ അവതരിപ്പിച്ച ഫോണുകളാണ് IQOO 9 എസ്ഇ 5G.


ALSO READ: Tecno Pova Neo 5G : മികച്ച ക്യാമറയും കിടിലം പ്രൊസസ്സറും; ടെക്നോ പോവാ നിയോ 5ജി ഫോണുകൾ ഇന്ത്യയിലെത്തി, അറിയേണ്ടതെല്ലാം


വൺ പ്ലസ് 10 ടി  5G


വൺ പ്ലസ് 10 ടി  5G ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ വരെ കുറഞ്ഞ വിലയിൽ ലഭ്യമാകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസ്സർ. 16 ജിബി LPDDR5 റാം, 150 വാട്ട്സ്  സൂപ്പർവോക് ചാർജിങ്, 50 മെഗാപിക്സൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. . ഫോണിന് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്.  10-ബിറ്റ്  കളർ സപ്പോർട്ടും HDR10+ പിന്തുണയും ഫോണിന് ഉണ്ട്. ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് 120 Hz ആണ്. 360Hz വരെയുള്ള ഹാർഡ്‌വെയർ ടച്ച് റെസ്പോൺസും 720Hz സോഫ്റ്റ്‌വെയർ ടച്ച് റെസ്പോൺസുമാണ് ഫോണിന് ഉള്ളത്.  ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പിലാണ്  ഫോൺ എത്തുന്നത്.  50 മെഗാപിക്സൽ സോണി IMX766 സെൻസറാണ് ഫോണിന്റെ പ്രൈമറി ലെൻസായി എത്തുന്നത്. മിഡ് റേഞ്ച് മുതൽ പ്രീമിയം റേഞ്ച് വരെയുള്ള നിരവധി ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള ക്യാമറ ലെൻസാണിത്.   1/1.56 ഇഞ്ച് സെൻസർ വലുപ്പത്തോടെയെത്തുന്ന സോണി സെന്സറുകളിൽ  ഒപ്റ്റിക്കൽ (OIS), ഇലക്ട്രോണിക് (EIS) ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യങ്ങളും ഉണ്ടായിരിക്കും. 


റിയൽമി ജിടി നിയോ 3ടി


അടുത്തിടെ പുറത്തിറക്കിയ റിയൽമി ജിടി നിയോ 3ടി ഫോണുകൾ ഇപ്പോൾ  26,999 രൂപയ്ക്ക് ലഭ്യമാകും.  33,990 രൂപ വിലയിൽ പുറത്തിറക്കിയ ഫോണുകളാണ്  റിയൽമി ജിടി നിയോ 3ടി. മിഡ്    റേഞ്ചിൽ എത്തിയിരിക്കുന്ന റിയൽ മിയുടെ ഫോണാണ് റിയൽമി ജിടി നിയോ 3ടി. റിയൽമി ജിടി നിയോ 3ടി  ഫോണുകൾ 120Hz റിഫ്രഷ് റേറ്റോട് കൂടിയ 6.62 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോട് കൂടിയ അമോലെഡ് ഡിസ്പ്ലേ പാനൽ ഫോണിന് ഉള്ളത്.  ഇൻഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഫോണിന് ഉണ്ട്. ഫോണിന്റെ റെസൊല്യൂഷൻ 2400 x 1080 പിക്സൽസും, ടച്ച് സംബ്ലിങ് റേറ്റ് 360Hz ആണ്. ഫോണിന്റെ പീക്ക് ബ്രെറ്റ്നസ്സ് 1,300 നിറ്റ്‌സാണ്. ഫോണിന്റെ പ്രോസസ്സർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 5ജി ആണ്. റിയൽ മി യൂസർ ഇന്റർഫേസ് 3.0 ഓട് കൂടിയ ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന് ഉള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 119-ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 4 സെന്റിമീറ്റർ മാക്രോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.


റിയൽ മി 9 പ്രൊ പ്ലസ് 


റിയൽ മി 9 പ്രൊ പ്ലസ്  ഫോണുകൾ ഇപ്പോൾ  20,999 രൂപയ്ക്ക് ലഭ്യമാകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G ചിപ്‌സെറ്റ്, 120 Hz റിഫ്രഷ് റേറ്റ്, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽ മി 9 പ്രൊ ഫോണുകൾ എത്തുന്നത്.  6GB റാം 128GB സ്റ്റോറേജ്,  8 GB റാം 128GB സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 6.6-ഇഞ്ച് LCD ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ് 1000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയോടെയാണ് ഫോൺ എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...