ഐഫോൺ 12 മിനി വാങ്ങാനായി കാത്തിരിക്കുകയാണെങ്കിൽ ഇപ്പോൾ അതിന് അനുകൂലമായ സമയമാണ്. ഫ്ലിപ്കാർട്ടിൽ‌ ​ഗംഭീര ഡിസ്ക്കൗണ്ടാണ് ഫോണിനുള്ളത്. 26 ശതമാനം ഡിസ്ക്കൗണ്ടാണ് ഐഫോൺ 12 മിനിക്ക് ഫ്ലിപ്കാർട്ട് നൽകുന്നത്. 43,299 രൂപയാണ് ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വില.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ പഴയ ഫോണുമായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ അധിക കിഴിവും ലഭിക്കും. ഒരു വർഷത്തേക്ക് 499 രൂപയുടെ Disney+Hotstar സബ്‌സ്‌ക്രിപ്‌ഷനും ഒപ്പം ലഭിക്കും. ഐഫോൺ 12 മിനിയിൽ എക്സ്ചേഞ്ച് ഓഫറായി 15,500 രൂപ വരെ അധിക കിഴിവും ഫ്ലിപ്പ്കാർട്ട് നൽകുന്നു. 64 ജിബി വേരിയന്റിന് നിലവിലുള്ള ഡിസ്ക്കൗണ്ട് വിലയായ 43,299 രൂപയ്ക്ക് പുറമേയാണിത്. ഈ ഡീലിലൂടെ നിങ്ങൾക്ക് പുതിയ iPhone 12 മിനി വെറും 28,799 രൂപയ്ക്ക് വാങ്ങാം.


Also Read: Redmi Note 11| പറയുന്ന അത്രയും സംഭവമാണോ റെഡ്മി നോട്ട് -11, എന്താണ് യാഥാർത്ഥ്യം


ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താം?


ഈ ഓഫറിനായി ഫ്ലിപ്പ്കാർട്ടിന്റെ വെബ്‌സൈറ്റിലേക്ക് പോകുക. iPhone 12 mini-യുടെ 64 GB വേരിയന്റ് തിരഞ്ഞെടുക്കുക, തുടർന്ന് 'Buy with Exchange' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


അതിനുശേഷം, മോഡലും IMEI നമ്പറും ഉൾപ്പെടെ നിങ്ങളുടെ പഴയ ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുക. തുടർന്ന് നിങ്ങൾക്ക് കൃത്യമായ എക്സ്ചേഞ്ച് മൂല്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.


12 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നതിനാൽ ഐഫോൺ 12 മിനി 256 ജിബി വേരിയന്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും മികച്ച ഓഫറുകൾ ലഭിക്കും. ഐഫോൺ 12 മിനി 256 ജിബി വേരിയന്റ് 65, 299 രൂപയ്ക്ക് ലഭിക്കും. യഥാർത്ഥ വില 74,900 രൂപയാണ്.


Also Read: Best 5G Phones | ​ഗംഭീര ഫീച്ചർ: ഇങ്ങനെയൊരു കിടിലൻ ഫോണോ?
 
സിറ്റി ബാങ്കിൽ നിന്ന് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 10% അധിക കിഴിവും 5% ക്യാഷ് ബാക്കും ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.