Jio OTT Plans: ഒടിടിയും കിട്ടും റീ ചാർജ്ജും ചെയ്യാം, ജിയോ നൽകുന്ന ബെസ്റ്റ് പ്ലാനുകൾ
Free Jio OTT Plans: 148 മുതൽ 1198 രൂപ വരെയുള്ള റീ ചാർജുകളും ഇതിൻറെ ബെനഫിറ്റുകളും സംബന്ധിച്ച് പരിശോധിക്കാം.
ജിയോ ഉപയോക്താക്കൾക്ക് മികച്ച നിലയിൽ ഇൻറർനെറ്റ് എന്ന ലക്ഷ്യത്തിൽ വളരെ കുറഞ്ഞ നിരക്കിലാണ് കമ്പനി റീ ചാർജ്ജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്. കൃത്യമായ ബെനഫിറ്റുകൾ നോക്കി റീ ചാർജ് ചെയ്താൽ നിങ്ങൾക്ക് വലിയ നേട്ടം ഇതുവഴി ഉണ്ടാക്കാൻ സാധിക്കും. 148 മുതൽ 1198 രൂപ വരെയുള്ള റീ ചാർജുകളും ഇതിൻറെ ബെനഫിറ്റുകളും സംബന്ധിച്ച് പരിശോധിക്കാം.
ജിയോ 148 റീചാർജ്-
വ്യത്യസ്ത ആനുകൂല്യങ്ങളാണ് ജിയോയുടെ 148 രൂപയുടെ റീചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് . 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. 10 ജിബി അധിക ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. പ്രൈം വീഡിയോ, ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഇതിൽ ലഭിക്കും. ഇതിന് പുറമെ 12 OTT ആപ്പുകളുടെ ആനുകൂല്യവും ജിയോ വാഗ്ദാനം ചെയ്യുന്നു. ഇത് ബെസ്റ്റ് സെല്ലിംഗ് പ്ലാനുകളുടെ പട്ടികയിൽ ഇടം നേടി കഴിഞ്ഞു.
ജിയോ 398
സമാനമായ ആനുകൂല്യങ്ങൾ ജിയോയുടെ 398 രൂപയുടെ പ്ലാനിലും ലഭിക്കും. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ യൂസറിന് ലഭിക്കും. 28 ദിവസമാണ് പ്ലാനിൻറെ വാലിഡിറ്റി. 12 OTT ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഇതിൽ ജിയോ നൽകുന്നു. 6-ജിബി അധിക ഡാറ്റയും നിങ്ങൾക്ക് 398 രൂപയുടെ പ്ലാനിൽ ലഭിക്കും. ഇതൊരു മികച്ച ബജറ്റ് ഫ്രണ്ട്ലി പ്ലാനാണ്.
ജിയോ 1198
14 OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനാണ് ജിയോയുടെ ഈ പ്ലാനിൽ യൂസറിന് നൽകുന്നത് . ദിവസവും 2 ജിബി ഡാറ്റയും ഇതിനൊപ്പം നിങ്ങൾക്ക് ലഭിക്കും, അൺലിമിറ്റഡ് കോളിംഗ് ഓപ്ഷനും ജിയോ 1198 രൂപ പ്ലാനിൽ ലഭിക്കും കൂടാതെ, പ്രതിദിനം 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്കും ഫ്രീ ആക്‌സസും ഇതിൽ ലഭിക്കുന്നു. 18 ജിബി ഡാറ്റയാണ് ഇതിൽ അധികമായി ലഭിക്കുന്നത്. Paytm, PhonePe എന്നിവ വഴി ഈ മൂന്ന് പ്ലാനുകളും റീ ചാർജ്ജ് ചെയ്യാം.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.