വർക്ക് ഫ്രം ഹോം സാധാരണയായതോടെ മിക്ക ടെലികോം കമ്പനികളും (Telecom Company) 2021 ന്റെ ആദ്യം മുതൽ തന്നെ പുതിയ പ്ലാനുകളുമായി രംഗത്തെത്തിയിരുന്നു. വിവിധ നിരക്കുകളിലായി വിവിധ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ടെലികോം കമ്പനികൾ അവതരിപ്പിച്ചിരുന്നു. ഈ പ്ലാനുകൾ അൺലിമിറ്റഡ് വോയിസ് കാൾ, ഇന്റർനെറ്റ് എന്നിവയ്‌ക്കൊപ്പം തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിബിഷനുകളും സൗജന്യമായി നൽകുന്നുണ്ട്.

 

 600 രൂപയിൽ താഴെ വിലയിലുള്ള മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ഏതൊക്കെ?

 

എയർടെലിന്റെ 499 രൂപയുടെയും 399 രൂപയുടെയും പ്ലാനുകൾ

 

എയർടെൽ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ പ്രതിദിനം 75 ജിബി ഡാറ്റയും 100 എസ്എംഎസും നൽകും. ഏത് നെറ്റ്‌വർക്കിലും സൗജന്യ ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ആമസോൺ പ്രൈമിന്റെ ഒരു വർഷ സബ്സ്ക്രിപ്ഷനും നിങ്ങൾക്ക് ലഭിക്കും. കൂടാതെ വിവിധ  എയർടെൽ താങ്ക്സ് റിവാർഡുകളും ലഭിക്കും.

 


 

എയർടെല്ലിന് 399 രൂപയുടെ പ്ലാൻ വഴി നിങ്ങൾക്ക്, 40 ജിബി , പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ എന്നിവ ലഭിക്കും. കൂടാതെ, നിങ്ങൾക്ക് ആമസോൺ പ്രൈമിലേക്ക് ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും എയർടെൽ ടിവി, സീ 5 ഷോകൾ, സിനിമകൾ എന്നിവയിലേക്കുള്ള സൗജന്യ ആക്സസും ലഭിക്കും.

 


 

റിലയൻസ് ജിയോയുടെ 399 രൂപയുടെയും 599 രൂപയുടെയും പ്ലാനുകൾ

 

റിലയൻസ് ജിയോ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ വഴി നിങ്ങൾക്ക് 75 ജിബി ഡാറ്റ ലഭിക്കും. ഈ  ഡാറ്റയുടെ പരിധി കഴിഞ്ഞാൽ , ഒരു ജിബിക്ക് 10 രൂപ വെച്ച് നിങ്ങൾക്ക് ഡാറ്റ ലഭിക്കും. കൂടാതെ, പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, സൗജന്യ എസ്എംഎസ്, ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ എന്നിവ നൽകുന്നു.

 


 

കമ്പനിയുടെ 599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ 100GB ഡാറ്റയും 200GB ഡാറ്റ റോൾഓവറും നൽകുന്നുണ്ട്. ഡാറ്റ തീർന്നുകഴിഞ്ഞാൽ, ഒരു ജിബി ഡാറ്റ 10 രൂപ യ്ക്ക് നിങ്ങൾക്ക് ലഭ്ഹിക്കും.  കൂടാതെ, പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയുടെയും ജിയോ ആപ്പുകളുടെയും സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.  

 

വോഡഫോൺ - ഐഡിയയുടെ 399 രൂപയുടെയും 599 രൂപയുടെയും പ്ലാനുകൾ

 

വോഡഫോൺ - ഐഡിയയുടെ 399 രൂപയുടെ പ്ലാൻ നിനകൾക്ക് ഒരു മാസം 40 ജിബി ഡാറ്റ നൽകും. കൂടത്തത്തെ നെറ്ഫ്ലിക്സിന്റെ സബ്സ്ക്രൈബിഷനും ലഭിക്കും. 499 പരൂപയുടെ പ്ലാനിന് നിങ്ങൾക്ക് 75 ജിബി ഡാറ്റയും ആമസോൺ പ്രൈം, സീ 5 ആപ്പുകളുടെ സബ്സ്ക്രിഷനും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.