Smarphone Offer: കുറഞ്ഞ നിരക്കില്‍ iPhone സ്വന്തമാക്കാം, കിടിലന്‍ ഓഫറുകളുമായി ഫ്ലിപ്കാർട്ട്
Smarphone Offer: ഫ്ലിപ്കാർട്ടില്‍ ആപ്പിൾ ഐഫോൺ 13 ലഭിക്കുക 37,999 രൂപയ്ക്കും സാംസങ് ഗാലക്‌സി എസ് 22 48,141 രൂപയ്ക്കും ലഭ്യമാണ്.
Smarphone Offer: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഫ്ലിപ്കാർട്ട് സൈറ്റില്‍ ഒന്ന് കണ്ണോടിച്ചോളൂ, ആപ്പിൾ ഐഫോൺ, സാംസങ് ഗാലക്‌സി തുടങ്ങിയ മുന്‍ നിര ബ്രാന്‍ഡുകള്‍ക്ക് വന്‍ ഡിസ്ക്കൗണ്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്...
ഇപ്പോള്‍ ലാഭകരമായി ഫ്ലിപ്കാർട്ട് ഇ-കൊമേഴ്സ് സൈറ്റില്‍ നിന്നും വാങ്ങാന്‍ പറ്റുന്ന സ്മാര്‍ട്ട് ഫോണുകളാണ്
ആപ്പിൾ ഐഫോൺ 13, സാംസങ് ഗാലക്‌സി എസ് 22 എന്നിവ. ഈ രണ്ടു ബ്രാന്‍ഡുകള്‍ക്കും വന്‍
വിലക്കുറവാണ് ഫ്ലിപ്കാർട്ട് നല്‍കുന്നത്.
Also Read: Gold at Record Rate: റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും സ്വര്‍ണവില, ഒരു പവന്‍ 42,880 രൂപയിലെത്തി
ഫ്ലിപ്കാർട്ടില്‍ ആപ്പിൾ ഐഫോൺ 13 ലഭിക്കുക 37,999 രൂപയ്ക്കും സാംസങ് ഗാലക്‌സി എസ് 22 48,141 രൂപയ്ക്കും ലഭ്യമാണ്.
Also Read: Vande Bharat Metro: ഉടന്‍ വരുന്നു വന്ദേ ഭാരത് മെട്രോ..!! സവിശേഷതകള്‍ വിവരിച്ച് റെയില്‍വേ മന്ത്രി
സാംസങ് ഗാലക്‌സി എസ് 23 സീരീസ് സ്മാര്‍ട്ട് ഫോണ്‍ ലോകത്തേയ്ക്ക് അരങ്ങേറ്റം നടത്തിയതാണ് സാംസങ് ഗാലക്‌സി എസ് 22 സീരീസിന് വില കുറവ് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിയ്ക്കുന്നത്. ഫെബ്രുവരി 1 നാണ് സാംസങ് ഗാലക്‌സി എസ് 23 സീരീസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. സാംസങ് ഗാലക്‌സി എസ് 23 വിപണിയില്‍ എത്തുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ സാംസങ് ഗാലക്‌സി എസ് 22വിന് വിലക്കുറവ് ലഭിക്കുന്നത്.
സാംസങ് ഗാലക്‌സി എസ് 23 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം, സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവർ സാംസങ് ഗാലക്‌സി എസ് 22 ലേക്ക് ശ്രദ്ധ പതിപ്പിക്കുന്നുണ്ട് കാരണം, ഏതാണ്ട് കുറഞ്ഞ വിലയില്‍ സമാനമായ സവിശേഷതകളോടെ ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം.
നിങ്ങൾ ഒരു പുതിയ പ്രീമിയം സ്‌മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, Apple iPhone 13, Samsung Galaxy S22 എന്നിവ ഫ്ലിപ്കാർട്ടിൽ 10,000 രൂപയിലധികം കിഴിവോടെ ഇപ്പോള്‍ ലഭ്യമാകുന്നതിനാൽ ഇത് ഫോണ്‍ വാങ്ങാന്‍ ശരിയായ സമയമാണ് എന്ന് തന്നെ പറയാം. ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഐഫോൺ 13 ലഭിക്കുന്നത് 37,999 രൂപയ്ക്കും സാംസങ് ഗാലക്‌സി എസ് 22 48,141 രൂപയ്ക്കും ലഭ്യമാണ്.
ആപ്പിൾ ഐഫോൺ 13 ന് നിലവിൽ 62,999 രൂപയാണ് വില, ഇത് ആപ്പിൾ സ്റ്റോറിന്‍റെ വിലയേക്കാൾ 6,901 രൂപ കുറവാണ്. ഇതുകൂടാതെ, ഈ ഫോണ്‍ വാങ്ങുന്നവർക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് ഇതര ഇഎംഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 2,000 രൂപ കിഴിവ് ലഭിക്കും, ഇത് ആപ്പിൾ ഐഫോൺ 13 ന്‍റെ വില 60,999 രൂപയായി കുറച്ചു. ഇതുകൂടാതെ, നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോണിന് പകരമായി ഫ്ലിപ്പ്കാർട്ട് 23,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതിനർത്ഥം എല്ലാ ബാങ്ക് കിഴിവുകളും ഓഫറുകളും സഹിതം, Apple iPhone 13 ഫ്ലിപ്പ്കാർട്ടിൽ 37,999 രൂപയ്ക്ക് ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...