രാജ്യത്തെ നമ്പർ-1 ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ OLA ഇലക്ട്രിക് തങ്ങളുടെ പുതിയ സ്കൂട്ടർ വേരിയൻറ് വിപണിയിൽ അവതരിപ്പിച്ചു. S1X ശ്രേണിയിലെ തന്നെ  S1X (4kWh) ആണ് പുതിയ വേരിയൻറ്.  1,09,999 രൂപയാണ് സ്കൂട്ടറിൻറെ പ്രാരംഭ വില.സബ്‌സിഡിയും ഉൾപ്പെടെയാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

S1X ലൈനപ്പിലെ നാലാമത്തെ മോഡലാണിത്, S1X (3kWh), S1 X (2kWh), S1 X+ (3kWh) വേരിയൻ്റുകളാണ് സീരിസിലെ മറ്റ് മോഡലുകൾ. 4kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഈ പുതിയ വേരിയൻ്റിൽ, കമ്പനി  നൽകിരിക്കുന്നത്. ഒറ്റ ചാർജിൽ 190 കിലോമീറ്റർ റേഞ്ചാണ് സ്കൂട്ടറിന് കമ്പനി അവകാശപ്പെടുന്നത്. സീരിസിലെ ടോപ് വേരിയൻറായ  S1X+ൽ 3kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. ഇതിൽ ഒറ്റ ചാർജിൽ 151 കിലോമീറ്റർ വരെയാണ് റേഞ്ച് ലഭിക്കുന്നത്.


S1X (4kWh) വേരിയൻ്റിൽ, കമ്പനി 6kW ഇലക്ട്രിക് മോട്ടോർ നൽകിയിട്ടുണ്ട്, ഇതിൻ പ്രകാരം വാഹനത്തിൻറെ ഉയർന്ന വേഗത മണിക്കൂറിൽ 90 കി.മീ ആണ്,  3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കി.മീ  വരെ പിന്നിടും.  4.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോളും ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും സ്കൂട്ടറിലുണ്ട്. 


എന്ന് ലഭിക്കും


2024 ഏപ്രിൽ മുതൽ സ്കൂട്ടറിൻ്റെ ഡെലിവറി ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ആറ് സ്‌കൂട്ടറുകളിലായാണ് ഒല തൻറെ പോർട്ട്ഫോളിയോ വിപുലീകരിച്ചത്. OLA S1X (2kW) വേരിയൻ്റിൻ്റെ വില വെറും 79,999 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടർ 95 കിലോമീറ്റർ റേഞ്ച് നൽകുന്നു, അതിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 85 കിലോമീറ്ററാണ്.


OLA S1X (3kW) ൻ്റെ വില 89,999 രൂപയാണ്. ഈ സ്‌കൂട്ടർ ഒറ്റ ചാർജിൽ 143 കിലോമീറ്റർ റേഞ്ച് നൽകുന്നു, അതിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. കമ്പനി അതിൻ്റെ S1 ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിൽ ബനാന ഷേപ്പ് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് കമ്പനി 8 വർഷത്തെ വാറൻ്റിയും നൽകുന്നുണ്ട്. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.