ഐഫോൺ 13 ആണ് ആപ്പിൾ ഐഫോൺ സീരിസിലെ ഏറ്റവും പുതിയ ഫോൺ. പുതിയ സവിശേഷതകളും അപ്‌ഗ്രേഡുകളുമായി എല്ലാവർഷവും ഓരോ പുതിയ ഫോണുകൾ പുറത്തിറക്കുന്നകമ്പനിയാണ് ആപ്പിൾ. ഐഫോൺ 13 ഇറങ്ങിയതിന് പിന്നാലെ ഐഫോൺ 12, ഐഫോൺ 11 സീരീസുകളുടെ വിലയിൽ ​ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആപ്പിൾ ഐഫോൺ സീരീസിൽ ഇപ്പോഴും ഏറ്റവും ജനപ്രിയമായി നിൽക്കുന്നതാണ് ഐഫോൺ 12. ഇതിന് വില കുറയുന്നത് ആളുകൾക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 11 എന്നിവയുടെ വില അടുത്തിടെയാണ് ആപ്പിൾ കുറച്ചത്.


ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ ഐഫോൺ സീരീസിലുള്ള സ്മാർട്ട്ഫോണുകൾക്ക് കൂടുതൽ കിഴിവുകളും പേയ്‌മെന്റ് ഓഫറുകളും നൽകുന്നുണ്ട്. ഐഫോൺ 12-ന്റെ ഇപ്പോഴത്തെ വില കേട്ടാൽ അത് ഇന്ന് തന്നെ ചിലപ്പോൾ നിങ്ങൾ ഓർഡർ ചെയ്തേക്കും.  


ആപ്പിൾ ലിസ്റ്റ് ചെയ്ത യഥാർഥ വിലകളേക്കാൾ 10,000 രൂപ വരെ ഡിസ്ക്കൗണ്ടാണ് ഐഫോൺ 11, 12 എന്നിവയ്ക്ക് ആമസോണിലും ഫ്ലിപ്കാർട്ടിലുമുള്ളത്. നിറവും സ്റ്റോറേജ് ഓപ്ഷനുകളും അപേക്ഷിച്ച് ഐഫോൺ വേരിയന്റുകളുടെ വില വ്യത്യാസപ്പെടും.


ഐഫോൺ 12, ഐഫോൺ 11 എന്നിവയുടെ വിലകൾ:


ആപ്പിൾ ഐഫോൺ 12 മിനി (കറുപ്പ്) 64 ജിബി - 40,999 രൂപ


ആപ്പിൾ ഐഫോൺ 12 മിനി (വെള്ള, നീല) 64 GB – 40,990 രൂപ


ആപ്പിൾ ഐഫോൺ 12 മിനി 128 ജിബി - 54,999 രൂപ


ആപ്പിൾ ഐഫോൺ 12 64 GB - 53,999 രൂപ


ആപ്പിൾ ഐഫോൺ 12 128 GB - 64,999 രൂപ


ആപ്പിൾ ഐഫോൺ 11 64 GB - 49,900 രൂപ


ആപ്പിൾ ഐഫോൺ 11 128 GB - 54,999 രൂപ


ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലുടനീളമുള്ള ആപ്പിൾ ഐഫോൺ 11, ഐഫോൺ 12 എന്നിവയുടെ ഏകദേശ വിലയാണിത്. സൈറ്റുകളിലെ ഡിസ്ക്കൗണ്ട് ഓഫറുകൾ അനുസരിച്ച് ഈ സ്മാർട്ട്ഫോണുകളുടെ വിലകൾ വ്യത്യാസപ്പെടാം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.