ചെറിയ തുകക്ക് പാസ്വേര്ഡ് വേണ്ട, ഓൺലൈൻ പേയ്മെൻറിന് പുതിയ മാറ്റം

ഇതിനായി ഉപയോക്താക്കൾ പിൻ/ പാസ്‌വേഡ് നൽകേണ്ടതില്ല പേടിഎമ്മിനെ കൂടാതെ യുപിഐ ലൈറ്റ് സേവനവും ഫോൺപേ ഉടൻ വാഗ്ദാനം ചെയ്യും
ന്യൂഡൽഹി: ചെറിയ ഓൺലൈൻ പേയ്‌മെന്റുകൾ എളുപ്പമാക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ലൈറ്റ് സേവനം ഈ മാസം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനോട് ചുവട് പിടിച്ച് പേടിഎമ്മും സേവനം ആരംഭിച്ചേക്കും.
ഇതിനായി ഉപയോക്താക്കൾ പിൻ/ പാസ്‌വേഡ് നൽകേണ്ടതില്ല എന്നതാണ് പ്രത്യേകത. പേടിഎമ്മിനൊപ്പം യുപിഐ ലൈറ്റ് സേവനവും ഫോൺപേ ഉടൻ വാഗ്ദാനം ചെയ്യും. അതായത് 200 രൂപ വരെയുള്ള പേയ്‌മെന്റുകൾക്ക് UPI പിൻ നൽകേണ്ടതില്ല.
യുപിഐ പേയ്‌മെന്റ് നടത്തുന്നത് എളുപ്പമാക്കും
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, യുപിഐ ലൈറ്റ് സേവനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത് ദാസ് ആരംഭിച്ചിരുന്നു. മറ്റ് യുപിഐ പേയ്‌മെന്റുകളേക്കാൾ ഇത് വളരെ വേഗത്തിലും എളുപ്പത്തിലും ആയിരിക്കും. തത്സമയം ചെറിയ പേയ്‌മെന്റുകൾ നടത്തുന്നത് എളുപ്പമാക്കുന്ന ഉപകരണത്തിലെ ഫീച്ചറാണ് യുപിഐ ലൈറ്റ്. നിങ്ങളുടെ വാലറ്റിൽ നിന്ന് ഡെബിറ്റ് ഉണ്ടാകും. കൂടാതെ, ബാങ്ക് അക്കൗണ്ടിൽ റീഫണ്ട് ക്രെഡിറ്റും ഉണ്ടാകും.മുമ്പത്തെ പല റിപ്പോർട്ടുകളിലും, യുപിഐ ലൈറ്റ് പേയ്‌മെന്റിന് നിങ്ങൾക്ക് ഇന്റർനെറ്റ് ആവശ്യമില്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കുന്ന കാര്യം PhonePe, PayTm എന്നിവ സൂചിപ്പിക്കുന്നില്ല.
6.39 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ UPI പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് ഫോൺ പേ. ഗൂഗിൾ പേ രണ്ടാമത്തെ വലിയ യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ്.2022 ഡിസംബറിൽ 6.39 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകൾ ഫോൺപേയിൽ നിന്ന് നടന്നു. ഇതേ കാലയളവിൽ GPay 4.40 ലക്ഷം കോടി രൂപയുടെയും പേടിഎമ്മിൽ നിന്ന് 1.18 ലക്ഷം കോടി രൂപയുടെയും. ഭീം യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി ഡിസംബറിൽ 8,400 കോടി രൂപയുടെയും ഇടപാടുകളുമാണ് നടന്നത്.
ചെറിയ പേയ്‌മെന്റുകളുടെ എണ്ണം കൂടുതലാണ്
മൊത്തം യുപിഐ പേയ്‌മെൻറിൽ 100 രൂപയിൽ താഴെയുള്ള പേയ്‌മെന്റിന്റെ ചിലവ് 75 ശതമാനത്തിലധികം വരും. കഴിഞ്ഞ വർഷം മാർച്ചിൽ മൊത്തം യുപിഐ ഇടപാടുകളുടെ 50 ശതമാനം 200 രൂപയോ അതിൽ കുറവോ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...