Free OTT: കുറഞ്ഞത് 13 ഒടിടികൾ തികച്ചും ഫ്രീ; ജിയോ ഫൈബർ ഞെട്ടിക്കുമെന്ന് പറഞ്ഞാൽ പോരാ...
വമ്പൻ ഓഫറാണ് ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് കൊടുക്കുന്നത്, എല്ലാ ഒടിടി പ്ലാറ്റ് ഫോമുകളും ഇവർക്ക് ഫ്രീയായിരിക്കും
നിങ്ങൾ ജിയോ ഫൈബർ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഗംഭീരമായൊരു പ്ലാനിനെ കുറിച്ച് അറിഞ്ഞിരിക്കണം.ജിയോ ഫൈബറിന്റെ അത്തരം ചില പ്ലാനുകളെ കുറിച്ചാണ് പരിശോധിക്കുന്നത്. നിരവധി ഒടിടികളും ഇതിൽ ഫ്രീയായാണ് നിങ്ങൾക്ക് ലഭിക്കുന്നത്.
ജിയോ ഫൈബർ 1499 രൂപ പ്ലാൻ
ജിയോ ഫൈബറിന്റെ 1499 പ്ലാനിൽ നിങ്ങൾക്ക് 300mbps വേഗത ലഭിക്കും. Netflix, Amazon Prime Video, Disney + Hotstar VIP, SonyLIV, Zee5, Sun NXT, Voot Select, Voot Kids, ALTBalaji, Hoichoi, Shemarumi, Lionsgate Play തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ ആക്‌സസ് ലഭ്യമാകും. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മാത്രമല്ല ഒരു വർഷം മുഴുവൻ നിങ്ങൾക്ക് ആമസോൺ പ്രൈമിലേക്ക് ആക്‌സസ് ലഭിക്കും. കൂടാതെ സൗജന്യ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭ്യമാകും.
ജിയോ ഫൈബറിന്റെ 2499 രൂപയുടെ പ്ലാൻ
ജിയോ ഫൈബറിന്റെ 2499 രൂപ പ്ലാനിൽ നിങ്ങൾക്ക് 500mbps വേഗത ലഭിക്കും. ഈ പ്ലാനിൽ, Netflix, Amazon Prime Video, Disney + Hotstar VIP, SonyLIV, Zee5, Sun NXT, Voot Select, Voot Kids, ALTBalaji, Hoichoi, Shemaroomi, Lionsgate Play തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്ക് നിങ്ങൾക്ക് സൗജന്യ ആക്‌സസ് ലഭിക്കും. ഇതോടൊപ്പം സൗജന്യ അൺലിമിറ്റഡ് കോളിംഗും ലഭിക്കും.
ജിയോ ഫൈബർ 3499 രൂപ പ്ലാൻ
JioFiber-ന്റെ 3499 രൂപ പ്ലാനിൽ നിങ്ങൾക്ക് 1GBPS ആണ് വേഗത ലഭിക്കുന്നത്. ഈ പ്ലാനിൽ, Netflix, Amazon Prime എന്നിവയുൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്കും നിങ്ങൾക്ക് സൗജന്യ ആക്‌സസ് ലഭിക്കും. ഈ പ്ലാനും 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.
ജിയോ ഫൈബർ 8499 രൂപ പ്ലാൻ
ജിയോ ഫൈബറിന്റെ 8499 രൂപ പ്ലാനിൽ നിങ്ങൾക്ക് 1GBPS വേഗത ലഭിക്കും. കൂടാതെ 6600 ജിബി ഡാറ്റയും ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ ആക്‌സസിനൊപ്പം സൗജന്യ അൺലിമിറ്റഡ് കോളിംഗ് ലഭ്യമാകും. ഇതിന്റെ വാലിഡിറ്റിയും 30 ദിവസമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...