പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ട്വിറ്റർ. പോസ്റ്റ് ചെയ്ത ട്വീറ്റുകൾ നീക്കം ചെയ്യാതെ തന്നെ അതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. നിലവിൽ ഒരാൾ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലെ തെറ്റുകൾ തിരുത്തുന്നതിനോ, പുതിയ അപ്ഡേഷൻസ് ഉൾപ്പെടുത്തുകയോ ചെയ്യണമെങ്കിൽ ട്വീറ്റ് ഡിലീറ്റ് ചെയ്യണം. ആ ട്വീറ്റിൽ തന്നെ എഡിറ്റ് ചെയ്ത് മാറ്റങ്ങൾ വരുത്താനുള്ള സംവിധാനം നിലവിൽ ട്വിറ്ററിൽ ലഭ്യമല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ നിന്ന് ഈ ആവശ്യം നിരന്തരം ഉയർന്നതോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ട്വിറ്റർ തയാറെടുക്കുന്നത്. ട്വീറ്റുകളിൽ ചെറിയ തെറ്റുകൾ വന്നാൽ പോലും ഡിലീറ്റ് ചെയ്യേണ്ടിവരുന്നത് ഉപയോക്താക്കളെ അലോസരപ്പെടുത്തിയിരുന്നു. അതിനാലാണ് ഇങ്ങനൊരു ആവശ്യം ട്വിറ്റർ ഉപയോക്താക്കൾ മുന്നോട്ട് വച്ചത്. എഡിറ്റ് ബട്ടൺ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് തങ്ങൾ എന്ന് ട്വിറ്റർ ഔദ്യോ​ഗിക പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 



 


എന്തായിരിക്കും നേട്ടം


മിക്കവാറും എല്ലാ ഉപഭോക്താക്കൾക്കും ഈ സവിശേഷതയുടെ പ്രയോജനം ലഭിക്കും. ഇതുവരെ, ഒരു ട്വീറ്റിൽ എന്തെങ്കിലും തെറ്റ് ഉണ്ടായാൽ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ മാത്രമേ ഉള്ളൂ. ഈ എഡിറ്റ് ഫീച്ചർ നിലവിൽ വരുന്നതോടെ ആർക്കും അവരുടെ പഴയ ട്വീറ്റ് അവരുടെ ആവശ്യത്തിനനുസരിച്ച് എഡിറ്റ് ചെയ്യാനും തിരുത്തലുകൾ വരുത്താനും സാധിക്കും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.