ജാമിയാ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന നരനായാട്ടിന്‍റെ വീഡിയോ ലൈക് ചെയ്ത ബോളിവുഡ് ചലച്ചിത്ര താരം അക്ഷയ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

'കനേഡിയന്‍ കുമാറിനെ ബഹിഷ്‌കരിക്കുക' (boycott canedian kumar) എന്ന ഹാഷ് ടാഗോടെയാണ് താരത്തിനെതിരെ പ്രതിഷേധം കനക്കുന്നത്.


ആയിരക്കണക്കിന് ട്വീറ്റുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഈ ഹാഷ് ടാഗിനൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. തീവ്ര ഹിന്ദുത്വ ട്വിറ്റർ ഹാൻഡിലായ 'ദേശി മോജിതോ' ഞായറാഴ്ച രാത്രി പോസ്റ്റ് ചെയ്ത വീഡിയോയാണ് താരം ലൈക്ക് ചെയ്തത്. 


ലൈക്ക് ചെയ്ത കനേഡിയൻ പൗരനായ അക്ഷയ് പിന്നീട് ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശദീകരിച്ചിരുന്നു.




ട്വിറ്ററില്‍ വിദ്യാര്‍ഥികളുടെ സമരത്തെക്കുറിച്ചുള്ള പോസ്റ്റിനുതാഴെ താന്‍ ലൈക്ക് ചെയ്തത് അറിയാതെ സംഭവിച്ചതാണെന്നും ‘അബദ്ധം’ മനസിലായ ഉടൻ തിരുത്തിയെന്നും താരം പറഞ്ഞിരുന്നു. 


തീവ്രഹിന്ദുത്വ നിലപാടുകളും മുസ്‍ലിം-ന്യൂനപക്ഷ വിരോധവും മാത്രം പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ ഹാന്റിലാണ് ദേശി മോജിതോ. 


വിദ്വേഷം പ്രചരിപ്പിക്കാനുദ്ദേശിച്ചുള്ള സന്ദേശങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഇതിന് നല്‍കിയ പിന്തുണയുടെ പേരില്‍ അക്ഷയ്കുമാര്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നത്. 


അതിനിടെ, 'ഞാൻ അക്ഷയിനെ പിന്തുണക്കുന്നു' എന്ന ഹാഷ് ടാഗിൽ സംഘ്പരിവാർ നടനുവേണ്ടി രംഗത്തുവന്നിരുന്നു. 


നോട്ട് നിരോധനമടക്കം നരേന്ദ്രമോദി സർക്കാറിന്റെ നിലപാടുകളെ പരസ്യമായി പിന്തുണച്ച അക്ഷയ് ബോളിവുഡിൽ സമീപകാലത്ത് ഏറ്റവുമധികം 'ദേശസ്‌നേഹ' സിനിമകളിൽ നായകനായ നടനാണ്.