BSNL Broadband Plan: ഇന്ത്യൻ ടെലിക്കോം മേഖലയിലുള്ള ഒരേയൊരു പൊതുമേഖലാ സ്ഥാപനമായ BSNL തങ്ങളുടെ ഭാരത് ഫൈബർ ബ്രാൻഡ് വഴി ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ മികച്ച രീതിയിൽ നൽകിവരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇന്‍റർനെറ്റ് സേവന ദാതാക്കളിൽ  ഒന്നായ ബിഎസ്എൻഎൽ തങ്ങളുടെ ബ്രോഡ്ബാൻഡ് വരിക്കാർക്കായി ഒരു അടിപൊളി ഓഫറുകൾ നല്‍കിയിരിയ്ക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  9 Years of PM Modi: ചരിത്രം കുറിച്ച NDA സർക്കാരിന്‍റെ 9  നിർണായക തീരുമാനങ്ങള്‍

BSNL അവതരിപ്പിച്ചിരിയ്ക്കുന്ന ഈ വമ്പന്‍ ഓഫറില്‍ വര്‍ഷം മുഴുവനും സൂപ്പർഫാസ്റ്റ് ഇന്‍റർനെറ്റ് ലഭ്യമാകും. ഇതുകൂടാതെ വേറെയുമുണ്ട് നേട്ടങ്ങള്‍. നിങ്ങള്‍ ഒരു ദീർഘകാല ബ്രോഡ്‌ബാൻഡ് പ്ലാനിനായി തിരയുകയാണെങ്കിൽ, ഈ ഓഫർ വളരെ മികച്ച ഒന്നാണ്. എന്നാല്‍, ഈ ഓഫര്‍ ലഭ്യമാകുക പരിമിത കാലത്തേയ്ക്ക് മാത്രമാണ്, അതിനാല്‍ ഉടന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുക.


Also Read:  LIC WhatsApp Service: എൽഐസി വാട്ട്‌സ്ആപ്പ് സേവനം എങ്ങിനെ ആക്ടീവ് ചെയ്യാം? ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം 
 
BSNLതങ്ങളുടെ ഉപഭോക്താക്കൾക്ക് 4000 രൂപയിൽ താഴെയുള്ള വാർഷിക ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്തിരിയ്ക്കുകയാണ്. ഇതൊരു പരിമിത സമയ ഓഫറാണ്, സമയം പൂര്‍ത്തിയാകുമ്പോള്‍ കമ്പനി ഇത് നീക്കം ചെയ്യും. ബിഎസ്എൻഎൽ അതിന്‍റെ ഫൈബർ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കായി മറ്റ് പ്രത്യേക ഓഫറുകളും നടത്തുന്നുണ്ട്. ഒരു വ്യക്തി ആറോ പന്ത്രണ്ടോ മാസത്തെ പ്ലാൻ പോലെയുള്ള ദീർഘകാല പ്ലാനിനായി ശ്രമിക്കുന്നു എങ്കില്‍ സൗജന്യ ഡ്യുവൽ-ബാൻഡ് വൈ-ഫൈ റൗട്ടര്‍ ലഭിക്കും. നിങ്ങൾ ഒരു ദീർഘകാല ബ്രോഡ്‌ബാൻഡ് പ്ലാനിനായി തിരയുകയാണെങ്കിൽ, ഈ ഓഫർ നിങ്ങൾക്ക് ഏറ്റവും മികച്ച ഒന്നാണ്...!!


4000 രൂപയിൽ താഴെയുള്ള ബിഎസ്എൻഎൽ വാർഷിക പ്ലാൻ
 
രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ ഫൈബർ എൻട്രി പ്ലാൻ കൊണ്ടുവന്നു. ഈ പ്ലാനിൽ 20 Mbps വേഗതയും 1TB പ്രതിമാസ ഡാറ്റയും ഉൾപ്പെടുന്നു. 1TB ഡാറ്റ പരിധി കടക്കുമ്പോൾ, വേഗത 4 Mbps ആയി കുറയുന്നു. ഇതൊരു വാർഷിക പ്ലാനാണ്, നിങ്ങളുടെ പ്രദേശത്ത് ഇത് ലഭ്യമാണ് എങ്കില്‍ ഈ പ്ലാന്‍ നിങ്ങള്‍ക്ക് 12 മാസത്തേക്ക് വാങ്ങാം.


ഈ പ്ലാനിന്‍റെ 12 മാസത്തെ വില 3948 രൂപയാണ്. ജിഎസ്ടി ബാധകമാകുമ്പോൾ പ്ലാനിന്‍റെ ചെലവ് 4000 രൂപയിൽ കൂടുതലാകും. ഈ പ്ലാനില്‍ ഇന്‍റർനെറ്റ് കണക്ഷനോടൊപ്പം, നിങ്ങൾക്ക് സൗജന്യ ലാൻഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ലഭിക്കും.


ഇത് കൂടാതെ ഈ പ്ലാന്‍ നല്‍കുന്ന വാർഷിക പദ്ധതിയിലേക്ക് പോയാൽ ബിഎസ്എൻഎല്‍ ഒരു മാസത്തെ സൗജന്യ സേവനവും ലഭിക്കും. ഇതിനർത്ഥം നിങ്ങൾക്ക്  12 മാസത്തിന് പകരം മൊത്തം 13 മാസം ബ്രോഡ്‌ബാൻഡ്  ഇന്‍റർനെറ്റ് ആസ്വദിക്കാൻ സാധിക്കും. ഒരു മാസത്തെ സേവനം സൗജന്യമായി ലഭിക്കുന്നത് ഈ പ്ലാനിനെ കൂടുതൽ മികച്ചതാക്കി മാറ്റുന്നു. ഈ ഓഫര്‍ വളരെ കുറഞ്ഞ സമയത്തേയ്ക്ക് മാത്രമേ ലഭ്യമാകൂ എന്ന കാര്യം ഓര്മ്മിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.