BSNL Cheapest Plan: രാജ്യത്തിന്‍റെ സ്വന്തം ടെലികോം കമ്പനിയായ BSNL ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി  പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ചെലവേറിയതും വിലകുറഞ്ഞതുമായ പ്ലാനുകൾ BSNL അവതരിപ്പിക്കുന്നു. ഈ പ്ലാനുകളില്‍ അൺലിമിറ്റഡ് കോളിംഗ്, സൗജന്യ എസ്എംഎസ്, ബമ്പർ ഡാറ്റ എന്നിവയടക്കം നിരവധി ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.  നിങ്ങൾ ഒരു BSNLഉപഭോക്താവാണെങ്കിൽ നിങ്ങൾക്കായി ഏറ്റവും മികച്ചതും എന്നാല്‍  വിലകുറഞ്ഞതുമായ പ്ലാൻ ഇതാ കമ്പനി നല്‍കുന്നു....  


Also Read:  Haryana Nuh Violence: SIT രൂപീകരിയ്ക്കും, ബജ്‌റംഗദൾ നേതാവ് മോനു മനേസറിന്‍റെ പങ്ക് അന്വേഷിക്കുമെന്ന് ഹരിയാന ഡിജിപി


BSNLനിങ്ങൾക്കായി ഒരു റീചാർജ് പ്ലാൻ കൊണ്ടുവന്നിട്ടുണ്ട്, അതിൽ 65 ദിവസത്തെ വാലിഡിറ്റി ലഭ്യമാണ്. ഈ പ്ലാനിന്‍റെ വില വെറും 319 രൂപയാണ്. ബിഎസ്എൻഎല്ലിന്‍റെ ഈ പ്ലാനിൽ, സൗജന്യ കോളിംഗിനൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അതെപ്പറ്റി  വിശദമായി അറിയാം... 


BSNL 319രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 


ബിഎസ്എൻഎല്ലിന്‍റെ 319 രൂപയുടെ പ്ലാൻ 65 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ   അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ലഭിക്കുന്നു.  അതായത്  റോമിംഗ് സർക്കിൾ ഉൾപ്പെടെ നിങ്ങൾക്ക് മണിക്കൂറുകളോളം സുഖമായി സംസാരിക്കാം. പ്ലാനിൽ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിന് മൊത്തം 10 ജിബി ഡാറ്റയാണ് നൽകുന്നത്. നിങ്ങളുടെ ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ലഭിച്ച ഡാറ്റ ഉപയോഗിക്കാം. അതായത്, നിങ്ങൾക്ക് മുഴുവൻ ഡാറ്റയും 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും, അല്ലെങ്കിൽ നിങ്ങൾക്ക് ഇത് 2 മാസത്തേക്ക് പ്രവർത്തിപ്പിക്കാം.


പ്ലാനിൽ ആകെ 99 എസ്എംഎസ് ലഭ്യമാണ്. ബിഎസ്എൻഎല്ലിന്‍റെ ഈ പ്ലാനിന് രണ്ട് മാസത്തിലധികം വാലിഡിറ്റിയാണ് നൽകിയിരിക്കുന്നത്. കൂടുതൽ കോളിംഗ് ആവശ്യമുള്ള ആളുകൾക്ക് ഈ പ്ലാൻ ഏറ്റവും മികച്ചതാണ്.


BSNL 99 രൂപയുടെ പ്രീപെയ്ഡ് പായ്ക്ക്


ബിഎസ്എൻഎല്ലിന്‍റെ 99 രൂപയുടെ പ്ലാൻ 18 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിൽ, ഏത് നെറ്റ്‌വർക്കിലും സംസാരിക്കാൻ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം നൽകുന്നു. അതേസമയം ഇന്‍റർനെറ്റ് ഡാറ്റയും എസ്എംഎസ് സൗകര്യവും ഈ പ്ലാനിൽ നൽകിയിട്ടില്ല.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.