BSNL Work From Home Plan: രണ്ട് വർഷം മുന്‍പ് കൊറോണ മഹാമാരി ലോകത്തെ പിടിച്ചുലപ്പോഴാണ് വീട്ടിലിരുന്നും  ജോലി ചെയ്യാം  എന്ന ആശയം മിക്ക  കമ്പനികളും നടപ്പാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന്, കൊറോണ മഹാമാരി മറ്റൊരു രൂപത്തില്‍ തിരികെയെത്തിയപ്പോള്‍  വീണ്ടും  തങ്ങളുടെ സ്റ്റാഫിനെ വീട്ടിലിരുന്ന്  ജോലി ചെയ്യാന്‍ (Work From Home) അനുവദിച്ചിരിയ്ക്കുകയാണ് മിക്ക കമ്പനികളും.  ഈ സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമാണ്  ലാഭകരമായ ഒരു ഡാറ്റ പ്ലാന്‍.  


രാജ്യത്തെ ടെലികോം കമ്പനികള്‍ ആകര്‍ഷകമായ പ്ലാനുകള്‍ അവതരിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.   എന്നാല്‍, അടുത്തിടെ BSNL തങ്ങളുടെ ഉപയോക്താക്കള്‍ക്കായി  ഏറ്റവും ലാഭകരമായ പ്ലാനുകള്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്.  


Also Read: BSNL നല്‍കുന്നു അടിപൊളി ഓഫര്‍, ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 5GB Free Data


BSNL ന്‍റെ പുതിയ പ്ലാന്‍  . 84 ദിവസത്തേക്ക് 5 ജിബി പ്രതിദിന ഡാറ്റയാണ് നല്‍കുന്നത്. ഇത് ഏറ്റവും  ജനപ്രിയമായ വര്‍ക്ക് ഫ്രം ഹോം പ്ലാന്‍  ആണ് എന്ന് വേണമെങ്കില്‍ പറയാം.  ഈ പ്ലാനില്‍  സൗജന്യ വോയ്സ് കോളിംഗും ദേശീയ റോമിംഗും വാഗ്ദാനം ചെയ്യുന്നു. 


വേഗത പ്രശ്നമല്ലാത്ത ഉപയോക്താക്കൾക്ക് 599 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കാം.  
പ്രതിദിനമുള്ള  5 ജിബി ഡാറ്റയുടെ പരിധി എത്തുന്നതുവരെ പ്ലാന്‍ വേഗതയും പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 5ജിബി പരിധി കഴിഞ്ഞാല്‍ സ്പീഡ് 80 കെബിപിഎസായി കുറയും. 


Also Read: BSNL Prepaid Recharge Plans | ബിഎസ്എൻഎൽ ഉപഭോക്താവാണോ? എങ്കിൽ ഇതാ നിങ്ങൾക്കായി പുതിയ പ്ലാനുകൾ


എംടിഎന്‍എല്‍ അടക്കം ഏത് നെറ്റ് വര്‍ക്കിലേക്കും പ്രതിദിനം 100 സൗജന്യ SMS ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.  ഈ പ്ലാനിന്  84 ദിവസത്തെ വാലിഡിറ്റിയുണ്ട്. ബിഎസ്എന്‍എല്ലിന്‍റെ  വെബ്‌സൈറ്റ് അല്ലെങ്കില്‍ സെല്‍ഫ് കെയര്‍ ആക്ടിവേഷന്‍ വഴി STV 599 സജീവമാക്കാൻ ഉപയോഗിക്കാം. 


ഇതുകൂടാതെ, 251 രൂപ വിലയുള്ള വര്‍ക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനും BSNL നല്‍കുന്നു. ഈ പ്ലാന്‍ 30 ദിവസത്തേക്ക് 70ജിബി ഡാറ്റയാണ് നല്‍കുന്നത്.  ഈ പ്ലാന്‍വഴി  ഡാറ്റാ മാത്രമേ ലഭിക്കൂ.  ഉപയോക്താക്കള്‍ക്ക് ഈ പ്ലാനിലൂടെ കോളിംഗ് അല്ലെങ്കില്‍ SMS ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ പ്രത്യേകം റീചാര്‍ജ് ചെയ്യണം. 


30 ദിവസത്തെ വാലിഡിറ്റിയില്‍  40GB നല്‍കുന്ന 151 രൂപ വിലയുള്ള വര്‍ക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനും BSNL നല്‍കുന്നുണ്ട്.   


BSNL ഓണ്‍ലൈന്‍ റീചാര്‍ജ് പോര്‍ട്ടല്‍, മൈ ബിഎസ്എന്‍എല്‍ ആപ്പ്, റീട്ടെയിലര്‍, മറ്റ് തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ എന്നിവയിലൂടെ ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.