BSNL Offer: രാജ്യത്തെ ടെലികോം ഭീമന്മാരെ ഞെട്ടിച്ചുകൊണ്ട്  പുതിയ പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ്  BSNL. കമ്പനി  അതിന്‍റെ പ്രീപെയ്ഡ് പ്ലാനില്‍ വന്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

BSNL നടത്തിയിരിയ്ക്കുന്ന  പുതിയ തന്ത്രത്തിന് മുന്‍പില്‍   ജിയോയും എയർടെലും  പരാജയപ്പെട്ടിരിയ്ക്കുകയാണ്. എന്നാല്‍,  ഈ പുതിയ ഓഫര്‍ നിശ്ചിത സമയത്തേയ്ക്ക് മാത്രമേ ലഭ്യമാകൂ.  BSNL പ്രീപെയ്ഡ് പ്ലാനുകളുടെ വില കുറച്ചുകൊണ്ടുള്ള  പുതിയ  ഓഫറിനെക്കുറിച്ച് അറിയാം.


സർക്കാർ ടെലികോം കമ്പനിയായ BSNL ഒരു കാര്യത്തിലും മറ്റ്  സ്വകാര്യ ടെലികോം കമ്പനികളെക്കാൾ പിന്നിലല്ല. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ബിഎസ്എൻഎൽ  അനവധി പുതിയ പ്ലാനുകളും ഓഫറുകളും  വാഗ്ദാനം ചെയ്യുന്നു. 


Also Read: Jio Data Loan: ഡാറ്റ തീര്‍ന്നുവെങ്കില്‍ വിഷമിക്കേണ്ട, Jio നല്‍കും ഡാറ്റ ലോണ്‍


ഇപ്പോള്‍ നിലവിലുള്ള നിരക്കുകള്‍ (Pre Paid Plan) പരിശോധിച്ചാല്‍  റിലയൻസ് ജിയോ , എയർടെൽ , വോഡഫോൺ ഐഡിയ എന്നിവ അവരുടെ പ്രീപെയ്ഡ് പ്ലാനുകൾ ചെലവേറിയതായി മാറിയിരിയ്ക്കുകയാണ്. ആ അവസരത്തിലാണ്  BSNL തങ്ങളുടെ ഉപയോക്താക്കള്‍ക്ക്  വിലകുറഞ്ഞ പ്ലാനുകള്‍ക്കൊപ്പം  വന്‍ ഡിസ്കൗണ്ടുകൂടി പ്രഖ്യാപിച്ചിരിയ്ക്കുന്നത്...!!
 
BSNL ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇത്. കാരണം, വില കുറഞ്ഞ പ്ലാനുകള്‍, കൂടാതെ  വന്‍ കിഴിവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 


Also Read: Russia-Ukraine War News: യുക്രൈനിലേയ്ക്കുള്ള ഫോണ്‍കോള്‍ സൗജന്യമാക്കി ഈ ടെലികോം കമ്പനികള്‍


BSNL പുതിയ ഓഫർ
ബിഎസ്എൻഎൽ അതിന്‍റെ  ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്  പുതിയ ഓഫർ ( BSNL Mobile App) പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പ്രീപെയ്ഡ് റീചാർജിൽ ഉപയോക്താക്കൾക്ക് 4%  ഡിസ്കൗണ്ട്   ലഭിക്കുമെന്നാണ് കമ്പനി നല്‍കിയിരിയ്ക്കുന്ന പ്രഖ്യാപനം. 


ഏതൊക്കെ  പ്ലാനുകളിലാണ്  ഇളവുകൾ ലഭിക്കുക?


മൊബൈൽ ആപ്പ് - സെൽഫ് കെയർ വഴി റീചാർജ്  ചെയ്തതിന് ശേഷം മാത്രമേ ഉപയോക്താക്കൾക്ക് 4%   ശതമാനം ഡിസ്കൗണ്ട്  ലഭിക്കൂ. എന്നാൽ,  201 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാനുകളിൽ മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നത് ഓർക്കുക. 201 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല.  


അതായത്, കമ്പനിയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ പതിവിലും കുറഞ്ഞ വിലയിൽ ലഭ്യമാകും. 
എന്നാല്‍, ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.  കമ്പനിയുടെ ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ. 


BSNL നല്‍കുന്ന ഈ ഓഫര്‍  പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വേഗമാകട്ടെ. കാരണം,  ഈ ആനുകൂല്യം  2022 മാർച്ച് 31 വരെ മാത്രമേ ലഭ്യമാകൂ  ഈ ഓഫർ ലഭിക്കാൻ, ഉപയോക്താക്കൾ കമ്പനിയുടെ മൊബൈൽ ആപ്പ് - സെൽഫ് കെയർ വഴി റീചാർജ് ചെയ്യണം. ഇതിനുശേഷം മാത്രമേ പ്രീപെയ്ഡ് പ്ലാനിൽ 4% ഡിസ്കൗണ്ട്  ലഭിക്കൂ.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.