ഒരു മാസത്തേക്ക് സൗജന്യ ബ്രോഡ് ബാന്‍ഡ് സേവനവുമായി BSNL....!!
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് lock down പ്രഖ്യാപിച്ചത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് lock down പ്രഖ്യാപിച്ചത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധി മറികടക്കാന്‍ മിക്ക സ്ഥാപനങ്ങളും തങ്ങളുടെ സ്റ്റാഫിന് വീട്ടിലിരുന്നുള്ള ജോലി ചെയ്യുവനുള്ള അനുമതി നല്‍കിയിരിക്കുകയാണ്. അതേസമയം, നിലവിലെ സാഹചര്യങ്ങളെ മറികടക്കാന്‍ നിരവധി പദ്ധതികളുമായി ടെലികോം കമ്പനികള്‍ എത്തിയിരിയ്ക്കുകയാണ്.
വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി BSNLഒരു മാസത്തേക്ക് ബ്രോഡ് ബാന്‍ഡ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അഞ്ച് ജിബി ഡേറ്റയാണ് നല്‍കുക. നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും. BSNLചീഫ് ജനറല്‍ മാനേജന്‍ ഇക്കാര്യം അറിയിച്ചതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.