കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന നിരവധി ഫോണുകൾ ഇപ്പോൾ വിപണയിൽ ലഭ്യമാണ്. 10,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന വിവിധ ഫോണുകളുണ്ട്, ഇതിൽ ഷയോമി, പോക്കോ, റിയൽ മി, ഇൻഫിനിക്സ് എന്നീ സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ എല്ലാം ഫോണുകൾ ഇതിൽ ഉൾപ്പെടും.   റിയൽ മി നഴ്‌സോ 50 എ, ഷയോമി റെഡ്മി 10 എ എന്നീ ഫോണുകൾ ആണ് ഇവയിൽ ചിലത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ ഉള്ള ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

റിയൽമി സി 31 


റിയൽമി സി 31  ഫോണുകളുടെ വില 8799 രൂപയാണ്.  6.5 ഇഞ്ച് എച്ച് ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 12 എൻഎം യൂണിസെക്ക് ടി612 പ്രോസസറാണ് 4ജിബി റാമുമായി പ്രവർത്തിക്കുന്നത്. എഫ് 2.2 അപ്പേർച്ചർ ലെൻസുള്ള 13-മെഗാപിക്സൽ പ്രൈമറി ക്യാമറ,  എഫ് 2.4 അപ്പേർച്ചർ ലെൻസുള്ള മാക്രോ ക്യാമറ, എഫ് 2.8 അപ്പേർച്ചർ ലെൻസ് മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ. അ‍ഞ്ച് മെഗാപിക്സൽ ക്യാമറയും റിയൽമിയുടെ പുതിയ ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാം. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി5, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.


ALSO READ: Infinix Hot 12 Pro : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഇൻഫിനിക്സ് ഹോട്ട് 12 പ്രോ ഫോണുകളെത്തി; അറിയേണ്ടതെല്ലാം


റിയൽമി നാർസോ 50 എ 


വളരെ മികച്ച ഗെയിമിംഗ് പ്രോസ്സസ്സറും, ബാറ്ററിയും, ആർട്ടിഫിഷ്യൽ ഇന്റെലിജൻസോട് കൂടിയ ക്യാമറയുമാണ്  റിയൽമി നാർസോ 50 എ  ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫോണിന്റെ വില 9,999 രൂപയാണ്. മീഡിയടെക് ഹീലിയോ ജി 85 ചിപ്പ്, സൂപ്പർ പവർ സേവിംഗ് മോഡ്, 6,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറ എന്നിവയാണ് ഫോണിൽ ഉള്ളത്.


റെഡ്മി 10 എ


ഷവോമിയുടെ റെഡ്മി 10 എ ഫോണുകൾ ഇപ്പോൾ  8,499 രൂപയ്ക്ക് ലഭ്യമാണ്. ഫോണിൽ സിംഗിൾ റെയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. കൂടാതെ മീഡിയടേക് പ്രൊസസ്സറും, 5000 mAh ബാറ്ററിയുമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. "ഡെസ്കിന്റെ സ്മാർട്ട്ഫോൺ" എന്ന ടാഗ്‌ലൈനോട് കൂടിയാണ് റെഡ്മി ഈ ഫോൺ അവതരിപ്പിച്ചത്. 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിന്റെ സ്ക്രീൻ റെസൊല്യൂഷൻ 1600×720 പിക്സലുകളാണ്. ഫോണിന് 20: 9 ആസ്പെക്ട് റേഷ്യോയും 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഉണ്ട്. ഫോണിൽ മീഡിയടെക്ക് ഹീലിയോ G25 SoC പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ വിലയും പ്രൊസസ്സറും ബാറ്ററിയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. കണക്ടിവിറ്റിക്കായി 4G LTE, വൈഫൈ, ബ്ലൂടൂത്ത് വേർഷൻ 5.0, GPS, മൈക്രോ യുഎസ്ബി എന്നിവയാണ് ഫോണിൽ ഉള്ളത്.


ഇൻഫിനിക്സ് ഹോട്ട് 12 പ്രോ


ഇൻഫിനിക്സ് ഹോട്ട് 12 പ്രോ ഫോണുകളുടെ വില 9,999 രൂപയാണ്. ഇൻഫിനിക്സ് ഹോട്ട് 12 പ്രോ ഫോണുകളിൽ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 90 Hz റിഫ്രഷ് റേറ്റും 180 hz ടച്ച് സാംപ്ലിങ് റേറ്റും ഫോണിൽ ഒരുക്കിയിട്ടുണ്ട്. റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൽ ഉള്ളത്. ഫോണിന്റെ പ്രോസസ്സർ ഒക്ടാ-കോർ യൂണിസോക്ക്  ടി 616 പ്രൊസസ്സറാണ്. ഫോണിൽ ആൻഡ്രോയിഡ് 12 സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ സെൻസർ 50 മെഗാപിക്സലാണ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 18 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉണ്ട്. ഫോണിന് 191 ഗ്രാം ഭാരവും 8.42 മില്ലിമീറ്റർ കനവുമാണ് ഉള്ളത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.