Free Disney Plus Hotstar: എതെങ്കിലുമൊരു റീ ചാർജ് ചെയ്താൽ മതി കുറഞ്ഞത് 151 രൂപ, ഒരു വർഷം വരെ ഹോട്ട് സ്റ്റാർ ഫ്രീ
Free Disney Plus Hotstar Offer: വിഐ റീ ചാർജ്ജിനൊപ്പം ഒരു വർഷം മുഴുവൻ ഡിസ്നി + ഹോട്ട്സ്റ്റാർ സൗജന്യമായി ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന് പുറമേ Vi Movies & TV ആപ്പിലേക്കും റീ ചാർജ്ജ് വഴി ആക്‌സസ് ലഭിക്കും
വെബ് സീരിസ്, ഒടിടി പ്രേമികൾക്കായി ഒരു സന്തോഷ വാർത്ത. ഇനി മുതൽ നിങ്ങൾ ഒടിടിക്കായി പ്രത്യേകം പണം ചിലവാക്കേണ്ടതില്ല. തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് സൗജന്യ OTT സബ്‌സ്‌ക്രിപ്‌ഷനും ടെലികോം കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. Vi തങ്ങളുടെ ഉപയോക്താക്കൾക്കായി അത്തരം ചില പ്ലാനുകൾ കൊണ്ടു വന്നിട്ടുണ്ട്.
അവ ഏതൊക്കെയാണെന്ന് നോക്കാം. വിഐ റീ ചാർജ്ജിനൊപ്പം ഒരു വർഷം മുഴുവൻ ഡിസ്നി + ഹോട്ട്സ്റ്റാർ നിങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത. മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന് പുറമേ Vi Movies & TV ആപ്പിലേക്കും റീ ചാർജ്ജ് വഴി ആക്‌സസ് ലഭിക്കും. ഏതൊക്കെയാണ് ആ പ്ലാനുകൾ എന്ന് നോക്കാം.
Vi യുടെ 601 രൂപയുടെ പ്ലാൻ
28 ദിവസം മാത്രമാണ് ഈ പ്ലാനിൻ്റെ കാലാവധി. ഇതിൽ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം, പ്രതിദിനം 3 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്, കൂടാതെ 16 ജിബി ബോണസ് ഡാറ്റയും കമ്പനി ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു.
Vi യുടെ 901 രൂപയുടെ പ്ലാൻ
എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗും 3 ജിബി പ്രതിദിന ഡാറ്റയുമാണ് 901 രൂപയുടെ പ്ലാനിൽ ലഭിക്കുന്നത്. ഇതിൻറെ വാലിഡിറ്റി 70 ദിവസം മാത്രമാണ്. ഇതുകൂടാതെ, പ്രതിദിനം 100 എസ്എംഎസ് അയയ്ക്കാനുള്ള ഓപ്ഷനുമുണ്ട്, കൂടാതെ പ്ലാൻ 48 ജിബി ബോണസ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
Vi യുടെ 1,066 രൂപ പ്ലാൻ
1,066 രൂപയുടെ പ്ലാനിൽ 2ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും. കൂടാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയും ഇതിലുണ്ട്. എന്നാൽ അധിക ഡാറ്റ 1066 രൂപയുടെ പ്ലാനിൽ ലഭ്യമല്ല.
Vi യുടെ 3,099 രൂപയുടെ പ്ലാൻ
വില കൂടിയ പ്ലാനുകളിൽ ഒന്നാണ് 3099 രൂപയുടെ പ്ലാൻ. ഇതിൽ 2 ജിബി പ്രതിദിന ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്. പ്രതിദിനം 100 എസ്എംഎസ് എന്നിവ അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിലും ബോണസ് ഡാറ്റ ആനുകൂല്യം നൽകുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.