Apple iPhone 13: ആപ്പിൾ ഐഫോൺ 13 വെറും 28000 രൂപക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം, അറിയേണ്ടത്
ആപ്പിൾ ഐഫോൺ 13 ന്റെ പ്രാരംഭ വില 79,900 രൂപയിലാണ് തുടക്കം. ആപ്പിൾ സ്റ്റോറിൽ 69,900 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ വിൽക്കുന്നത്
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐഫോൺ മോഡലുകളിലൊന്നാണ് ആപ്പിൾ ഐഫോൺ 13. ഇന്ത്യൻ വിപണിയിലും ആപ്പിൾ ഐഫോൺ 13 വളരെ ജനപ്രിയമാണ്, കൂടാതെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ വാങ്ങുന്നവർക്ക് മികച്ച ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും.
Apple iPhone 14 ഇറങ്ങിയതിന് ശേഷം Apple iPhone 13-ന്റെ ആവശ്യത്തിൽ വലിയ വർദ്ധനയാണ് രേഖപ്പെടുത്തിയത്. എങ്കിലും വിലയുടെ കാര്യത്തിൽ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആപ്പിൾ ഐഫോൺ 13 ന്റെ പ്രാരംഭ വില 79,900 രൂപയിലാണ് തുടക്കം. ആപ്പിൾ സ്റ്റോറിൽ 69,900 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ വിൽക്കുന്നത്.
ഐഫോൺ 13 ന് നിലവിൽ 61,999 രൂപയാണ് വില, ഇത് ആപ്പിൾ സ്റ്റോറിന്റെ വിലയേക്കാൾ 7,901 രൂപ കുറവാണ്. കൂടാതെ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് വഴി പണമടയ്ക്കുമ്പോൾ വാങ്ങുന്നവർക്ക് 5% ക്യാഷ്ബാക്ക് ലഭിക്കും. അങ്ങിനെ വരുമ്പോൾ ഐഫോൺ 13-ൻറെ വില 58,990 രൂപയായി കുറയും. ഇതുകൂടാതെ, നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോണിന് ഫ്ലിപ്പ്കാർട്ട് 30,000 രൂപ വരെ കിഴിവ് എക്സ്ചേഞ്ചിൽ വാഗ്ദാനം ചെയ്യുന്നു.
എല്ലാ ബാങ്ക് കിഴിവുകളും ഓഫറുകളും സഹിതം, കിഴിവിന് ശേഷം ഫ്ലിപ്കാർട്ടിൽ 28,900 രൂപയ്ക്ക് ലഭ്യമാണ്. ഇനി പരിശോധിക്കേണ്ടത് ഫോണിൻറെ ഫീച്ചറുകളാണ്. അത് നോക്കാം
ഫീച്ചറുകൾ
ആപ്പിൾ ഐഫോൺ 13 വലിയ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയോടെയാണ് വരുന്നത്. ഇതിൽ A15 ബയോണിക് ചിപ്‌സെറ്റാണ് നൽകുന്നത്. 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിംഗിനൊപ്പം 12എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിനുള്ളത്. നൈറ്റ് മോഡിനൊപ്പം 12എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...