അധികം പൈസയൊന്നും വേണ്ട; ആമസോൺ ഫെസ്റ്റിവലിൽ ഗംഭീര ഓഫറില് വാങ്ങിക്കാവുന്ന മികച്ച 5 സ്മാർട്ട്ഫോണുകൾ
എസ്ബിഐ കാർഡ് പേയ്‌മെന്റിന് 1000 രൂപ വരെ ക്യാഷ്ബാക്കും എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.
ഒരു മികച്ച സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് പറ്റിയ സമയം. ഗംഭീര ബാറ്ററി, ക്യാമറ, വലിയ സ്‌ക്രീൻ തുടങ്ങി ആമസോണിലെ സ്മാർട്ട്‌ഫോൺ ഡീലുകൾ വൈറലാണ്. റെഡ്മി, റിയൽമി ടെക്‌നോ, നോക്കിയ തുടങ്ങിയ ബ്രാൻഡുകളുടെ ഫോണുകൾ കുറഞ്ഞ വിലക്കാണ് എത്തുന്നത്. ഇതിനൊപ്പം തന്നെ എസ്ബിഐ കാർഡ് പേയ്‌മെന്റിന് 1000 രൂപ വരെ ക്യാഷ്ബാക്കും എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.
ആമസോൺ ഡീലുകളും ഓഫറുകളും ഇവിടെ കാണുക
1-ടെക്നോ പോപ്പ് 5 LTE
27 ശതമാനം ഡിസ്‌കൗണ്ടിന് ശേഷം 6,599 രൂപയ്ക്കാണ് ഫോൺ ലഭിക്കുന്നത്. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് എന്നിവയുണ്ട്, മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ മെമ്മറി ഇവിടെ വർധിപ്പിക്കാം. 8 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഡ്യുവൽ പിൻ ക്യാമറയുമാണ് ഫോണിനുള്ളത്. 6.5 ഇഞ്ച് ഡിസ്‌പ്ലേയും ഫിംഗർപ്രിന്റ് സെൻസറും ഫേഷ്യൽ റെക്കഗ്നീഷനും ഇതിനുണ്ട്. 5,000mAh ബാറ്ററിയാണ് ഫോണിനുള്ളത്
2-Lava X2 (2GB RAM, 32GB സ്റ്റോറേജ്) -
ആമസോൺ ഡീലിൽ 6998 രൂപക്കാണ് ലാവ എക്സ്-2 ലഭിക്കുന്നത്. ഫോണിന് 6,600 രൂപ എക്‌സ്‌ചേഞ്ച് ബോണസുണ്ട്. 6.5 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേ 8എംപി എഐ 5എംപി ഫ്രണ്ട് ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്ക് ഫീച്ചറും ഇതിൽ നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 2 ജിബി റാം 32 ജിബി സ്റ്റോറേജും ഫോണിനുണ്ട്.
3-റെഡ്‌മി 9എ
8497 രൂപയുടെ ഫോൺ 7499 രൂപയ്ക്കാണ് ആമസോണിൽ ലഭിക്കുന്നത്. AI പോർട്രെയ്റ്റ്, AI സീൻ റെക്കഗ്നിഷൻ, HDR, പ്രോ മോഡ്, 5MP സെൽഫി എന്നിവയടക്കം 13MP ക്യാമറയാണ് ഫോണിനുള്ളത് 6.53 ഇഞ്ച് HD + മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ. 3 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയും ഉള്ള ഫോണിന് 512 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം.
4-റെഡ്‌മി 9എ സ്‌പോർട്ട് (കോറൽ ഗ്രീൻ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്)
8,499 രൂപ വില വരുന്ന റെഡ്‌മി 9 എ സ്‌പോർട്ട് 6,999 രൂപയ്ക്കാണ് ലഭിക്കുന്നത് . 13+2 എംപി ഫ്രണ്ട് ക്യാമറയും 5 എംപി എഐ പോർട്രെയ്റ്റുമാണ് ഫോണിനുള്ളത്. മീഡിയടെക് ഹീലിയോ ജി25 ഒക്ടാകോർ പ്രോസസ്സർ, എച്ച്ഡി ഡിസ്‌പ്ലേയുള്ള 6.53 ഇഞ്ച് സ്‌ക്രീൻ എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേകത. 5000 mAH ബാറ്ററിയിൽ. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഡ്യുവൽ സിം ഓപ്ഷനുമുണ്ട്.
5-realme narzo 50i
ഈ ഫോണിന്റെ വിപണി വില 7,999 രൂപയാണ്, എന്നാൽ ആമസോണിൽ 7,499 രൂപക്കാണ് ലഭിക്കുന്നത്. 8എംപി പ്രൈമറി ക്യാമറയും 5എംപി സെൽഫി ക്യാമറയുമാണ് ഫോണിനുള്ളത്. ഒക്ടാ കോർ പ്രൊസസറിൽ. 2 ജിബി റാമും 32 ജിബി സ്റ്റോറേജും ഉണ്ട്. 256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം. 6.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിനുള്ളത്.