ന്യൂഡൽഹി: ആമസോൺ, ഫ്ലിപ്പ്കാർട്ട് അടക്കം എല്ലാ ഇ-കൊമേഴ്‌സ് കമ്പനികളും അതത് പ്ലാറ്റ്‌ഫോമുകളിൽ ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചിട്ടുണ്ട്.സെപ്റ്റംബർ 23 മുതലാണ് ഈ വിൽപ്പന ആരംഭിച്ചത്.ഉപയോക്താക്കൾക്ക് ഈ സെയിൽ പ്രയോജനപ്പെടുത്താം.എസ്ബിഐ കാർഡ് വഴി ഉപയോക്താക്കൾക്ക് 10% കിഴിവും കൃത്യമായ എക്ചേഞ്ച് ബോണസും ലഭിക്കും.ഉപയോക്താക്കൾക്ക് നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവുകൾ ഉൾപ്പെടെ നിരവധി തരം ഓഫറുകൾ ലഭിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലെനോവോ


ആമസോൺ സെയിലിൽ ലെനോവോ വെറും 19,990 രൂപയ്ക്ക് വാങ്ങാം. ഈ ലാപ്‌ടോപ്പിൽ എസ്ബിഐ കാർഡ് വഴി 1500 രൂപ വരെ കിഴിവടക്കം 14,500 രൂപ വരെ എക്സ്ചേഞ്ച് ഓഫർ,955 രൂപയുടെ ഇഎംഐ എന്നിവ ഉൾപ്പെടെ നിരവധി പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്.


11.6 ഇഞ്ച് സ്‌ക്രീൻ, 4 ജിബി റാം, 256 ജിബി സ്റ്റോറേജ്, വിൻഡോസ് 11 തുടങ്ങി നിരവധി പ്രത്യേകതകളുണ്ട്.ഇതിന് ഇത് ഒരു സാധാരണ ഉപയോക്താവിന് നല്ലൊരു ലാപ്‌ടോപ്പാണ്. ഇതിന്റെ ഭാരം 1.2KG ആണ്.


എച്ച്പി ക്രോംബുക്ക് 11a


ഈ ലിസ്റ്റിലെ രണ്ടാമത്തെ ലാപ്‌ടോപ്പ് HP-യാണ്. ആമസോണിൽ ഇത് വെറും 16,990 രൂപയ്ക്ക് വാങ്ങാം.ഈ ലാപ്‌ടോപ്പിന് എസ്ബിഐ കാർഡിൽ
1,250 രൂപ വരെ കിഴിവ്, 12,300 രൂപ വരെ എക്സ്ചേഞ്ച് ഓഫർ, 955 രൂപയുടെ ഇഎംഐ എന്നിവ ഉൾപ്പെടെ നിരവധി പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്.


11.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ , 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മീഡിയടെക് എംടി 8183 പ്രോസസർ, ഫാസ്റ്റ് ചാർജിംഗ്, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട് തുടങ്ങി നിരവധി പ്രത്യേക സവിശേഷതകൾ ലഭ്യമാണ്. ഇൻഡിഗോ ബ്ലൂ നിറത്തിലുള്ള ഈ ലാപ്‌ടോപ്പിന്റെ ഭാരം 1.07KG ആണ്.


ഡെൽ ലാറ്റിറ്റ്യൂഡ് അൾട്രാലൈറ്റ് ലാപ്‌ടോപ്പ് 7370


ഈ പട്ടികയിലെ മൂന്നാമത്തെ ലാപ്‌ടോപ്പ് ഡെല്ലിന്റെതാണ്. 19,990 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില. ആമസോൺ വിൽപ്പനയ്ക്കിടെ, ഈ ലാപ്‌ടോപ്പിന് എസ്ബിഐ കാർഡ് വഴി 1,500 രൂപ വരെ കിഴിവും 955 രൂപയുടെ ഇഎംഐയും ഉൾപ്പെടെ നിരവധി പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്.


ഈ ലാപ്‌ടോപ്പിന് 13.3 ഇഞ്ചിന്റെ നേർത്തതും ഫുൾ എച്ച്‌ഡി സ്‌ക്രീനും ഉണ്ട്. ഇത് കൂടാതെ, 4 ജിബി റാം, 128 ജിബി സ്റ്റോറേജ്, ഇന്റൽ കോർ ഐ5 മൊബൈൽ-6-ആം ജെൻ പ്രോസസർ തുടങ്ങി നിരവധി പ്രത്യേക സവിശേഷതകൾ ലഭ്യമാണ്. ഈ ഇൻഡിഗോ ബ്ലൂ കളർ ലാപ്‌ടോപ്പിന്റെ ഭാരം 1.18KG ആണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ