ന്യൂഡൽഹി: ഒരു സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിന് പറ്റിയ സമയമാണിത്. റിയൽമി സി 30 ആയിരിക്കും നിങ്ങൾക്ക് പറ്റിയ ഫോൺ.വെറും 550 രൂപയ്ക്ക് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാം, കൂടാതെ ഫ്ലിപ്കാർട്ട് ഫാസ്റ്റ് ഡെലിവറി ഓപ്‌ഷനും ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോൺ ഇന്ന് ഓർഡർ ചെയ്താൽ 2 ദിവസത്തിൽ ഇത് നിങ്ങളുടെ വീട്ടിനുള്ളിൽ എത്തും. എങ്ങനെയാണ് ഇത്തരമൊരു ഒാഫർ നിങ്ങൾക്ക ലഭിക്കുന്നതെന്ന് പരിശോധിക്കാം. റിയൽമി C30 യുടെ വില  8,499 രൂപയാണ്.ഫ്ലിപ്പ്കാർട്ടിൽ നിന്നുള്ള 11% കിഴിവിന് ശേഷം നിങ്ങൾക്ക് ഇത് 7,499 രൂപയ്ക്ക് വാങ്ങാം. എങ്ങനെ ഈ ഫോണ്‍ 550-രൂപയിൽ വാങ്ങാം എന്ന് പരിശോധിക്കാം.


ALSO READ: Realme 9i 5G : കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുമായി റിയൽ മി 9ഐ 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ; അറിയേണ്ടതെല്ലാം


അതായത് നിങ്ങളുടെ പഴയ ഫോൺ നൽകിയാൽ 6,950 രൂപ കിഴിവ് ലഭിക്കും, ഫോണിന്റെ കണ്ടീഷൻ നന്നായിരിക്കണമെന്നാണ് വ്യവസ്ഥ. എക്‌സ്‌ചേഞ്ച് ഓഫറിൽ ഫോൺ എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ പഴയ ഫോണിന്റെ മൂല്യം നിങ്ങൾക്ക് ലഭിക്കണം. ഇത്രയും കിഴിവ് എല്ലാ ഫോണുകൾക്കും ലഭിക്കാത്തതിനാൽ തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ 6,950 രൂപ കിഴിവ് ലഭിക്കും.


അതായത് ഫ്ലിപ്പ്കാർട്ടിലെ 11 ശതമാനം കിഴിവും എക്സ് ചേഞ്ചിൽ ലഭിക്കുന്ന 6950 രൂപയും ഇതിൽ നിന്ന് കുറക്കാം ബാക്കി 549 രൂപക്ക് നിങ്ങൾക്ക് ഫോൺ വാങ്ങാം. എന്നതാണ് ഇതിലെ കാര്യം. നിങ്ങൾ എക്സചേഞ്ചിൽ നൽകുന്ന ഫോൺ മികച്ചതായിരിക്കണം എന്ന് മാത്രം.


ALSO READ: Vivo Y22s Smartphone : മികച്ച സവിശേഷതകളുമായി വിവോ വൈ 22 എസ് ഫോണുകൾ ഉടൻ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം


ഈ ഫോണിൽ നിങ്ങൾക്ക് 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷൻ ലഭിക്കും. കൂടാതെ Unisoc T612 പ്രൊസസറും ഇതിൽ നൽകിയിട്ടുണ്ട്. ഇതിൽ 8 മെഗാപിക്സൽ ബാക്ക് ക്യാമറയും  5 മെഗാപിൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. കൂടാതെ 5000mAh ബാറ്ററിയും ഉണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.