ടിക് ടോക്കില്‍ നിന്നും ചൈനക്കാര്‍ `ഔട്ട്`; പുതിയ അടവുമായി കമ്പനി
വിപണിയില്‍ തിരിച്ചടി നേരിടാതിരിക്കാന്‍ പുതിയ് അടവുമായി ടിക് ടോക് ബൈറ്റ്ഡാന്‍സ്.
വിപണിയില്‍ തിരിച്ചടി നേരിടാതിരിക്കാന്‍ പുതിയ് അടവുമായി ടിക് ടോക് ബൈറ്റ്ഡാന്‍സ്.
ബൈറ്റ്ഡാന്‍സിന്‍റെ വിദേശ ഉത്പന്നങ്ങളുടെ കോഡുകള്‍ ജീവനക്കാരില്‍ എത്തിക്കുന്നതില്‍ കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് വിപണിയില്ലാത്ത ടിക് ടോക് പോലെയുള്ള പല ആപ്പുകള്‍ക്കും പകരമായി ചൈനയില്‍ പ്രത്യേക ആപ്പുകളാണ് നിലവിലുള്ളത്.
പൊല്ലാപ്പല്ല... ഇത് 'POL APP'!! വൈറല്‍ പേര് കേരളാ പോലീസങ്ങെടുത്തു...
ചൈനയില്‍ ആസ്ഥാനമുള്ള ബൈറ്റ്ഡാന്‍സിന്‍റെ ജീവനക്കാര്‍ക്ക് വിദേശ വിപണിയിലുള്ള ആപ്പുകളുടെ കോഡുകള്‍ ഇനി മുതല്‍ ലഭ്യമാക്കില്ല. പിംഗ് വെസ്റ്റ് .കോം എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശ വിപണിയിലേയും ചൈനയിലേയും പ്രവര്‍ത്തനങ്ങള്‍ വേര്‍പ്പെടുത്താനുള്ള ശ്രമമാണ് കമ്പനിയുടേത്.
ചൈനീസ് ബന്ധമുള്ള കമ്പനിയായതിനാലുള്ള ഉപഭോക്താക്കളുടെ സ്വീകാര്യതയും രാജ്യത്തിന്റെ സുരക്ഷയും സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഞങ്ങളുടെ ജോലിയെ തടപ്പെടുത്താന്‍ ആര്‍ക്കുമാകില്ല... 'കൊറോണ' ട്രെയിലര്‍ കണ്ടത് 6 മില്ല്യന്‍ ആളുകള്‍
വാള്‍ട്ട് ഡിസ്നിയിലെ മുന്‍ ജീവനക്കാരനായ കെവിന്‍ മേയറാണ് ഇപ്പോള്‍ ബൈറ്റ്ഡാന്‍സിന്‍റെ മേധാവി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആപ്പുകള്‍ക്ക് വേണ്ടിയുള്ള ഗവേഷണങ്ങളും വികസന പ്രവര്‍ത്തനങ്ങളും അമേരിക്കയിലേക്ക് കൊണ്ടുവരാനാണ് കമ്പനിയുടെ ശ്രമം.