മൈക്രോസോഫ്റ്റ് പിന്തുണ നൽകുന്ന ഭാഷ, ചാറ്റ് ബോട്ടായ ചാറ്റ്ജിപിടക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ രാജ്യമായ ഇറ്റലി. പശ്ചാത്യരാജ്യങ്ങളിൽ ചാറ്റ്ജിപിടിക്ക് ആദ്യമായി വിലക്കേർപ്പെടുത്തുന്ന രാജ്യമാണ് ഇറ്റലി. ചാറ്റ്ജിപിടി സ്വകാര്യതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന എന്നതിനെ മുൻ നിർത്തിയാണ് യുറോപ്യൻ രാജ്യം നിരോധനം എർപ്പെടുത്തിയിരിക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പായ ഓപ്പൺ എഐയാണ് ചാറ്റ്ജിപിടിയുടെ നിർമാതാക്കൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിലക്കിനെ പിന്നാലെ ഓപ്പൺ എഐക്കെതിരെ ഉടൻ അന്വേഷണം നടത്താനും ഇറ്റലി തീരുമാനമെടുത്തു. ചാറ്റ് ബോട്ട് ഉപയോക്തക്കളുടെ സ്വകാര്യ മെസേജുകളിലും പണമിടപാടുകളിലും കൈകടത്തി ഡാറ്റ് മോഷ്ണം നടത്തുന്നുയെന്നാണ് നിരീക്ഷണ സമിതി അറിയിക്കുന്നത്. കൂടാതെ പ്രായപൂർത്തിയാകത്തവർ ദുരുപയോഗം ചെയ്യാൻ സാധ്യത വളരെ ഏറെയാണെന്നും നിരീക്ഷ സമിതി തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.


ALSO READ : You Tube Down: ആഗോള തലത്തിൽ യൂ ടൂബ് പണിമുടക്കി, ഗൂഗിൾ സേവനങ്ങളിലും പ്രശ്നം


റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓപ്പൺ എഐയോട് ഇറ്റാലി പ്രതികരണം തേടിട്ടുണ്ട്. 20 ദിവസത്തിനുള്ളിൽ നിരീക്ഷണ സമിതിയുടെ ആശങ്കൾക്ക് മറുപടി നൽകണമെന്നാണ് യുഎസ് സ്റ്റാർട്ട്അപ്പ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ 20 മില്യൺ യൂറോ പിഴയായിട്ടും ഏർപ്പെടുത്തിട്ടുണ്ട്.


നവംബർ 2022 അവതരിപ്പിച്ചതിന് പിന്നാലെ നിരവധി പേരാണ് ചാറ്റ്ജിപിടിയുടെ ഉപയോക്താക്കളായിരിക്കുന്നത്. സാധാരണ ഒരു മനുഷ്യനെ പോലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതാണ് ചാറ്റ്ജിപിടിയുടെ പ്രത്യേകത. അടുത്തിടെയാണ് ഇറ്റർനെറ്റ് ഭീമന്മാരായ മൈക്രോസോഫ്റ്റ് ചാറ്റ്ജിപിടിക്ക് പിന്തണ അറിയിച്ചത്. മൈക്രോസോഫ്റ്റിന്റെ സേർച്ച് എഞ്ചിനായ ബിങ്ങിൽ ചാറ്റ്ജിപിടിയും ഉൾപ്പെടുത്തിട്ടുണ്ട്. കൂടാതെ ഉടൻ തന്നെ മൈക്രോസോഫ്റ്റിന്റെ ഓഫീസ് ആപ്ലിക്കേഷനുകളിലും ചാറ്റ്ജിപിടി സേവനം ഉറപ്പാക്കുമെന്നും ടെക് കമ്പനി അറിയിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.