പ്രമുഖ ഇ-കൊമേഴ്‌സ് ഭീമനായ 'ഫ്ലിപ്പ്കാർട്ട്' ഉപഭോക്താക്കൾക്കായി വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വമ്പൻ ലാഭത്തിൽ ഉപഭോക്താക്കൾക്ക് ഇത് വഴി സ്മാർട്ട് ഫോൺ അടക്കമുള്ള വാങ്ങിക്കാം. വിപണിയിൽ വളരെ ജനപ്രിയ സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് വളരെ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

യഥാർത്ഥ വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വീട്ടിലേക്ക് കൊണ്ടുപോകാം എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. 'Realme 9i 5G'  ആണ് ബമ്പർ കിഴിവിൽ വിൽക്കുന്നത്. 2023 മോഡലാണിത്. സ്പെസിഫിക്കേഷനെ കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയുണ്ട്. MediaTek Dimensity 810 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഈ ഫോണിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. ഈ സ്‌മാർട്ട്‌ഫോണിൽ ഉപഭോക്താക്കൾക്ക് 1 ടിബി വരെ സ്‌റ്റോറേജ് വർദ്ധിപ്പിക്കാം. 


ട്രിപ്പിൾ ബാക്ക് ക്യാമറയാണ് ഫോണിനുള്ളത്. ആദ്യ ക്യാമറ 50 മെഗാപിക്സൽ, രണ്ടാമത്തേത് 2 മെഗാപിക്സൽ, മൂന്നാമത്തേത് 2 മെഗാപിക്സൽ. 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറ ഈ ഫോണിൽ ലഭ്യമാണ്. Realme 9i 5G സ്മാർട്ട്ഫോണിന് 5000mAh ബാറ്ററിയാണ്. ഈ ബാറ്ററി സ്മാർട്ട്ഫോണിന് നല്ല ബാക്കപ്പ് നൽകുന്നു.


ഇതാണ് കിഴിവ്


Realme 9i 5G സ്മാർട്ട്ഫോണിൽ 14,400 എന്ന നല്ല എക്സ്ചേഞ്ച് ബോണസ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. 14,999 രൂപയാണ് ഫോണിൻറെ 4GB വേരിയൻറിൻറെ വില. 6GB വേരിയൻറിൽ 2000 രൂപ കൂടി വർധിച്ച് 16,999 ആയിരിക്കും വില.നിങ്ങൾക്ക് ഫുൾ എക്സ്ചേഞ്ച് ഓഫർ ലഭിക്കണമെങ്കിൽ. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ നല്ല നിലയിലായിരിക്കണം. ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് 14,400 രൂപ ലാഭിക്കാം. അങ്ങിനെ വന്നാൽ വെറും 599 രൂപയ്ക്ക് നിങ്ങൾക്ക് ഫോൺ ലഭിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..