മികച്ചൊരു സ്മാർട്ട് ഫോൺ വേണം. 5ജി ആയിരിക്കണം,  ബജറ്റിൽ ഒതുങ്ങണം തുടങ്ങി ഒരോരുത്തരുടെയും ആവശ്യങ്ങൾ നിരവധിയായിരിക്കും. ഇന്ത്യയിൽ 4ജി പോലെ തന്നെ 5ജിയും എത്തിയാൽ ഇനി 5ജി സ്മാർട്ട് ഫോണുകൾക്ക് ആവശ്യക്കാർ നിരവധിയായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അത്തരത്തിൽ കുറഞ്ഞ വിലയും മികച്ച പെർഫോമൻസമുള്ള ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കുകയാണ് ഇനി.


COMMERCIAL BREAK
SCROLL TO CONTINUE READING

POCO M3 Pro 5G


13,999 രൂപ മുടക്കിയാൽ സ്വന്തമാക്കാവുന്ന ഇ ശ്രേണിയിലെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണിത്. 52 എംപി  ട്രിപ്പിൾ റിയർ ക്യാമറയിൽ മീഡിയ ടെക്ക് പ്രോസസ്സറും 90Hz ഡിസ്പ്ലെയുമാണ് ഫോണിൻറെ ഏറ്റവും മികച്ച ആകർഷണീയത



Moto G51 5G


വിലയിൽ പോക്കോയിൽ നിന്നും അൽപ്പം വ്യത്.സ്കതമാണെങ്കിലും ഇന്ത്യയിൽ നിലവിലുള്ള മികച്ച 5ജി ഫോണുകളിൽ ഒന്ന് തന്നെയാണ് മോട്ടോ ജി-51. 4 ജിബി റാമും, 64 ജിബി ഇൻറേണൽ മെമ്മറിയുമുള്ള ഫോണിന് 13mp സെൽഫി ക്യാമറയുണ്ട്. 50,8,2 എന്നിങ്ങനെ  മെഗാപിക്സലിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് മോട്ടോയ്ക്ക്.വില-14,999


Realme 8 5G


8ജിബി റാം, 128 ജിബി ഇൻറേണൽ മെമ്മറി എന്നിവയും കൂടാതെ 49 എം.പി റിയർ ട്രിപ്പിൾ റിയർ ക്യാമറയും 5000 എം.എച്ച് ബാറ്ററിയും ഫോണിനുണ്ട്.  18 വാട്ട് ഫാസ്റ്റ് ചാർജിങ്ങിലുള്ള ഫോണിന് 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ്. വില-14,499  രൂപ


OPPO A53s 5G


പോക്കോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ഫോണിന് വിലയിൽ അൽപ്പം കുറവണ്ട്.  6.52-ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഉള്ളത്. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 6 ജിബി, 8 ജിബി റാം ഓപ്ഷനുകളിൽ ലഭ്യമാണ്. 13 എംപി ട്രിപ്പിൾ റിയർ ക്യാമറയും 2 എംപി ഡെപ്‌ത്ത്, 2എംപി മാക്രോ സെൻസറുകളും ഫോണിനുണ്ട്. 10W ചാർജിംഗ് വേഗതയുള്ള ഫോണിന് 5,000mAh ബാറ്ററിയാണുള്ളത്


Redmi Note 11T 5G


റെഡ്മി നോട്ട് 10T സ്മാർട്ട്ഫോണിന്റെ സൂപ്പ്-അപ്പ് പതിപ്പാണിത്. MediaTek Dimensity 810 ചിപ്‌സെറ്റ് പ്രോസസ്സറും 50എംപി പ്രൈമറി, 8എംപി അൾട്രാ വൈഡ് സെൻസറുകളോടെയുളള ഡ്യുവൽ ക്യാമറയും അടങ്ങുന്നതാണിത്.  Redmi Note 11T 5G ഇന്ത്യയിൽ വിൽക്കുന്നത് 16,999 രൂപയ്ക്കാണ്


Samsung Galaxy A22


സാംസങ്ങ് ആണ് നോക്കുന്നതെങ്കിൽ എടുക്കാൻ പറ്റിയ മികച്ച ഫോണാണ് ഗ്യാലക്സി എ 22. 8ജിബി റാം, 128 ജിബി ഇൻറേണൽ മെമ്മറി എന്നിവ അടക്കം 25000 രൂപക്കാണ് ഫോൺ ലഭ്യമാവുന്നത്. 5000 mAh ബാറ്ററി അടക്കം 17,756 രൂപക്കാണ് ഫോൺ വിപണിയിൽ ലഭ്യമായിരിക്കുന്നത്. ആമസോണിൽ ഫോൺ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.