ന്യൂയോർക്ക്: ചരിത്രത്തിൽ തന്നെ ഒരു ജനപ്രിയ ബ്രാൻഡിൻറെ പ്രോഡക്ട് വില കുറച്ച് വിറ്റ് പരാജയപ്പെടേണ്ടി വന്നത് ആപ്പിളിന് മാത്രമായിരിക്കും. കമ്പനിയുടെ പോളിസിക്ക് വിരുദ്ധമായി പുറത്തിറക്കിയ ഫോൺ ആയിട്ടും മാർക്കറ്റിൽ അധിക കാലം നിലനിന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ആപ്പിൾ ഇതുവരെ വില കുറച്ച് ഒരു മോഡൽ ഇറക്കിയിട്ടുണ്ടെങ്കിൽ അതാണ് ആപ്പിൾ 5c. 2013-ൽ പുറത്തിറങ്ങിയ ഫോണിൻറെ വില 100 ഡോളറായിരുന്നു.  ഇന്ത്യൻ രൂപ ഇന്ന് പരിശോധിച്ചാൽ ഏതാണ്ട് 8000 രൂപക്കുള്ളിൽ.


ALSO READ : Facebook, Instagram, WhatsApp എല്ലാത്തിന്റെയും പ്രവർത്തനം നിലച്ചു


ആപ്പിൾ ഇത്തരത്തിലൊരു പദ്ധതിയിട്ടത് തന്നെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. എന്നാൽ ഫോൺ പുറത്തിറങ്ങി ആദ്യ പാദത്തിൽ തന്നെ ഉത്പാദനം പകുതിയാക്കേണ്ടി വന്നു ആപ്പിളിന്. യഥാർത്ഥത്തിൽ 16GB, 32GB വേരിയൻറുകളിൽ ലഭ്യമായിരുന്ന ഫോൺ വില കുറച്ച്  8GB  വേർഷനിലാണ് ഫോൺ അവതരിപ്പിച്ചത്.


എന്തായിരുന്നു പരാജയത്തിന് പിന്നിൽ


വിചിത്ര കാര്യങ്ങൾ പലതും ഇതിന് പിന്നിലുണ്ടെന്നാണ് ടെക് വിദഗ്ധൻമാർ പറയുന്നത്. ആപ്പിൾ പോലെയൊരു കമ്പനി വിലക്കുറവിൽ ഇത്തരമൊരു പ്രോഡക്ട് ഇറക്കുമോ എന്ന് ഉപഭോക്താക്കൾക്ക് സംശയമുണ്ടായിരുന്നു. ഇതാണ് പ്രധാന കാരണമായി പറയുന്നത്.


ALSO READ: Moto G31 | 50 മെഗാപിക്സൽ ക്യാമറ, 15000 രൂപക്കുള്ളിൽ വില,മോട്ടോ ജി 31 വിപണിയിലേക്ക്


ഐ.ഫോൺ 4c  അറിയുന്നവരെ സംബന്ധിച്ചിടത്തോളം 5c എന്നത് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് മാത്രമായിരുന്നു. കളർ വേരിയൻറുകളിൽ ജനപ്രിയ ഒാപ്ഷനുകൾ ഇല്ലാതിരുന്നതും തിരിച്ചടിയായതായി വിലയിരുത്തുന്നു.


ആപ്പിൾ ഒരിക്കലും കുറഞ്ഞ വിലയിൽ പ്രോഡക്ടുകൾ നിർമ്മിക്കില്ലെന്ന ഫൌണ്ടർ സ്റ്റീവ് ജോബ്സിൻറെ പോളിസിക്ക് വിരുദ്ധമായിരുന്നു ഇത്തരമൊരു പരീക്ഷണം എന്നതും ശ്രദ്ധേയമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.