ന്യൂഡൽഹി:  നെറ്റ്ഫ്ലിക്സ് തങ്ങളുടെ സേവനം ലോകത്ത് ആരംഭിച്ചപ്പോൾ  ആദ്യം അവതരിപ്പിച്ച അവരുടെ പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വളരെ ചെലവേറിയതായിരുന്നു. എല്ലാവർക്കും അവ താങ്ങാൻ കഴിഞ്ഞില്ല. ക്രമേണ വിപണി പിടിച്ചെടുക്കാൻ, കമ്പനി തുക കുറഞ്ഞ പ്ലാനുകളും അവതരിപ്പിച്ചു തുടങ്ങി. 149 രൂപയാണ് നെറ്റ് ഫ്ലിക്സിൻറെ ഏറ്റവും കുറവുള്ള നിലവിലെ പ്ലാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ആദ്യ പാദത്തിൽ കമ്പനിക്ക് 2,00,000 ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായാണ് നെറ്റ് ഫ്ലിക്സ് ചൂണ്ടിക്കാണിക്കുന്നത്. ഇത് കൂടി പരിഗണിച്ചാണ് കുറഞ്ഞ റേറ്റിൽ പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ഇടയിൽ പരസ്യം അടങ്ങുന്നതായിരിക്കും പുതിയ പ്ലാൻ. പരമാവധി 30 സെക്കൻറ് ആയിരിക്കും പരസ്യത്തിൻറെ ദൈർഘ്യമായി ചൂണ്ടിക്കാണിക്കുന്നത്.


ഉപയോക്താക്കൾക്ക് ഇത് പ്രശ്‌നമില്ലെങ്കിൽ ഈ പ്ലാനുകൾ അവർക്ക് തിരഞ്ഞെടുക്കാം.  ഈ പ്ലാൻ എത്ര കാലത്തേക്കാണ് നൽകുകയെന്നോ  എത്ര രൂപയായിരിക്കുമെന്നോ സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിവരങ്ങൾ ഇപ്പോൾ നൽകിയിട്ടില്ല.



നെറ്റ്ഫ്ലിക്സിൻറെ മാത്രം കണക്കുകൾ പ്രകാരം തങ്ങളുടെ സുഹൃത്തുക്കളുടെ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കുന്നത് ഏകദേശം 100 ദശലക്ഷം പേരാണ്. പലരും ഇത്തരത്തിൽ പണം നൽകാതെ സേവനം ആസ്വദിക്കുന്നത്.  കമ്പനിക്ക്  ഇതൊക്കെയും കുറഞ്ഞ പ്ലാൻ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.  ഉടൻ തന്നെ നെറ്റ്ഫ്ലിക്സും തങ്ങളുടെ അക്കൌണ്ടുകൾക്ക് നിയന്ത്രണം കൊണ്ടു വരുമെന്ന് അറിയിച്ചിട്ടുണ്ട് ഇതോടെ പ്ലാനുകൾക്ക് വളരെ അധികം പ്രശ്നമുണ്ടാവാൻ സാധ്യതയുണ്ട്.


നിലവിലെ നെറ്റ്ഫ്ലിക്സിൻറെ പ്ലാനുകൾ


149- ഒരു സ്ക്രീൻ മാത്രം സപ്പോർട്ട് ചെയ്യുന്ന നെറ്റ്ഫ്ലിക്സിൻറെ ബേസ് പ്ലാനാണിത്. മറ്റൊരാൾക്ക് ഇതേ പ്ലാനിലുള്ള നെറ്റ് ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല.


199-  ഒരു സക്രീൻ മാത്രം സപ്പോർട്ട് ചെയ്യുന്ന പ്ലാനാണിത്. ടാബ്ലെറ്റ്, ടീവി, ലാപ്പ് ടോപ്പ് എന്നിവയിലെല്ലാം ഇത് സപ്പോർട്ട് ചെയ്യും. വീഡിയോ ക്വാളിറ്റി എസ് ഡി മാത്രമായിരിക്കും.


499- രണ്ട് പേർക്ക് ഒരേ സമയം ഉപയോഗിക്കാം എന്നാണ്  ഈ പ്ലാനിൻറെ പ്രത്യേകത. പൂർണമായും എച്ച്  ഡി ക്വാളിറ്റിയിലായിരിക്കും ഇതിൽ വീഡിയോകൾ ലഭിക്കുന്നത്. എല്ലാ ടൈപ്പ് ഡിവൈസുകളും ഇതിൽ സപ്പോർട്ട് ചെയ്യും


649- നാല് പേർക്കാണ് ഈ  പ്രീമിയം പ്ലാൻ ഉപയോഗിക്കാൻ കഴിയുന്നത്.  അൾട്രാ എച്ച് ഡി (4k)ആയിരിക്കും ഇതിൽ വീഡിയോ ക്വാളിറ്റി. എല്ലാ ഡിവൈസുകളും സപ്പോർട്ട് ചെയ്യും


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.